തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിൽ കൂട്ടയടി
അഗർത്തല: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ത്രിപുരയിൽ രാഷ്ട്രീയ സംഘർഷം. മജ്ലിഷ്പൂർ നഗരത്തിൽ നടന്ന ബിജെപി – കോൺഗ്രസ് കൂട്ടയടിയിൽ ജാർഖണ്ഡ് പിസിസി അധ്യക്ഷൻ ഡോക്ടർ അജയ് കുമാറിനടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഘർഷം നടന്നത്. സംഭവത്തിൽ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ത്രിപുര അടക്കം മൂന്ന് വടക്ക്കിഴക്കൻ സംസ്ഥാനങ്ങളുടെ നിരീക്ഷണ ചുമതലയുള്ള കുമാർ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായിയാണ് മജ്ലിഷ്പൂരിൽ എത്തിയത്.
 
                                അഗർത്തല: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ത്രിപുരയിൽ രാഷ്ട്രീയ സംഘർഷം. മജ്ലിഷ്പൂർ നഗരത്തിൽ നടന്ന ബിജെപി – കോൺഗ്രസ് കൂട്ടയടിയിൽ ജാർഖണ്ഡ് പിസിസി അധ്യക്ഷൻ ഡോക്ടർ അജയ് കുമാറിനടക്കം നിരവധി പേർക്ക് പരിക്കേറ്റു.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഘർഷം നടന്നത്. സംഭവത്തിൽ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ത്രിപുര അടക്കം മൂന്ന് വടക്ക്കിഴക്കൻ സംസ്ഥാനങ്ങളുടെ നിരീക്ഷണ ചുമതലയുള്ള കുമാർ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായിയാണ് മജ്ലിഷ്പൂരിൽ എത്തിയത്.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            