വാളയാർ പീഡന കേസ്; സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് പെൺകുട്ടികളുടെ അമ്മ
വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ. കുട്ടികളുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നാണ് ആക്ഷേപം. അന്വേഷണത്തിൽ കോടതി മേൽനോട്ടം വഹിക്കണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. കുട്ടികളുടെ മരണം കൊലപാതകമാണോ എന്നും കേസിലെ രണ്ട് പ്രതികളുടെ ദുരൂഹമരണത്തെ പറ്റിയും പെണ്‍കുട്ടികളുടെ മരണത്തിൽ അശ്ലീലചിത്ര മാഫിയയ്ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. അന്വേഷണത്തിന്‍റെ സ്ഥിതി അറിയിക്കാൻ സി.ബി.ഐക്ക് നിർദേശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. 2017 ജനുവരി 13നാണ് വാളയാർ അട്ടപ്പള്ളത്ത് 13 വയസുകാരിയെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിനു ഒൻപത് വയസു പ്രായമുള്ള ഇളയ സഹോദരിയും സമാനമായ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു.

What's Your Reaction?