ഗാംബിയയുടെ വൈസ് പ്രസിഡന്റ് ഇന്ത്യയിൽ വച്ച് മരണമടഞ്ഞു
ഗാംബിയയുടെ വൈസ് പ്രസിഡന്റ് ബദാര അലിയു ജൂഫ് ഇന്ത്യയിൽ വച്ച് മരണമടഞ്ഞു. അസുഖത്തെ തുടർന്ന് ജൂഫ് മരിച്ചതായി ഗാംബിയയുടെ പ്രസിഡന്റ് അദാമ ബാരോ അറിയിച്ചു. 65 കാരനായ ജൂഫ് 2022-ലാണ് പശ്ചിമാഫ്രിക്കൻ രാജ്യമായ ഗാംബിയയുടെ വൈസ് പ്രസിഡന്റായി നിയമിതനായത്. മുമ്പ് അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസുഖത്തെത്തുടർന്ന് ജൂഫ് മരിച്ചുവെന്നാണ് റിപ്പോർട്ട്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. ചികിത്സ തേടി മൂന്നാഴ്ച മുമ്പാണ് ജൂഫ് ഗാംബിയയിൽ നിന്നും ഇന്ത്യയിലേക്ക് വന്നത്.

What's Your Reaction?