ഹോട്ടലുകൾക്കും റെസ്റ്റോറന്‍റുകൾക്കും കൂടുതൽ നിയന്ത്രണങ്ങളുമായി ആരോഗ്യ വകുപ്പ്
മെഡിക്കൽ പരിശോധന നടത്താത്ത ജീവനക്കാരുള്ള ഹോട്ടലുകൾക്കും റെസ്റ്റോറന്‍റുകൾക്കും ഫെബ്രുവരി ഒന്ന് മുതൽ പ്രവർത്തിപ്പിക്കില്ലെന്ന അറിയിപ്പുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാത്തരം ഭക്ഷ്യോൽപ്പാദന, വിതരണ സ്ഥാപനങ്ങൾക്കും ഇത് ബാധകമായിരിക്കും. ഭക്ഷ്യസുരക്ഷാ നിയമം നിർദേശിക്കുന്ന തരത്തിലുള്ള മെഡിക്കൽ പരിശോധനയും സർട്ടിഫിക്കറ്റുമാണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടും. സർട്ടിഫിക്കറ്റിൽ എന്തെങ്കിലും തരത്തിലുള്ള വ്യാജ വിവരങ്ങൾ കണ്ടെത്തിയാലും നടപടി സ്വീകരിക്കും. പരിശോധനയ്ക്കിടെ അടച്ചുപൂട്ടുന്ന സ്ഥാപനങ്ങളുടെ പേരുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

What's Your Reaction?