ത്രിപുരയിൽ കോൺഗ്രസ്- ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം
ത്രിപുരയിൽ കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി. പ്രവർത്തകരും തമ്മിൽ സംഘർഷം. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് സംഭവം. മജിലിഷ്പുര്‍ മണ്ഡലത്തിലെ മോഹൻപൂരിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ അരമണിക്കൂറോളം നീണ്ടുനിന്നു. സംഘർഷത്തിൽ കോൺഗ്രസ് നേതാവ് അജയ് കുമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഫെബ്രുവരി 16 നാണ് ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തിയതി പ്രഖ്യാപിച്ചത്. ത്രിപുരയ്ക്ക് പുറമെ നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 27 നാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ്. മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മാർച്ച് രണ്ടിനു നടക്കും.

What's Your Reaction?