പൊങ്കല്‍ ആഘോഷിച്ച് തമിഴ് ജനത; മറീനയിലെത്തിയത് ലക്ഷകണക്കിന് ആളുകള്‍
കാഴ്ചകൾ കണ്ടും ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിച്ചും ഈ വർഷത്തെ പൊങ്കൽ ആഘോഷങ്ങൾക്ക് അവസാനം കുറിച്ച് തമിഴ്നാട് ജനത. ലക്ഷകണക്കിന് ആളുകളാണ് മറീന ബീച്ചിൽ പൊങ്കൽ ദിവസമായ ചൊവ്വാഴ്ച്ച എത്തിയത്. സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി 1000ല്‍ അധികം പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. ചൊവ്വാഴ്ച ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ചെന്നൈയിലെ ബീച്ചുകൾ, അമ്യൂസ്മെന്‍റ് പാർക്കുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലും വലിയ ജനക്കൂട്ടമാണ് അനുഭവപ്പെട്ടത്. മൃഗശാലകളിലെ സന്ദർശകരുടെ എണ്ണത്തിലും വർധനയുണ്ടായി.

What's Your Reaction?