സീറോ മലബാർ സഭ ഭൂമി ഇടപാട്; കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ വിമർശിച്ച് സുപ്രീം കോടതി

സീറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ കോടതിയിൽ ഹാജരാകാത്തതിനെ വിമർശിച്ച് സുപ്രീം കോടതി. കർദിനാളും നിയമം പാലിക്കാൻ ബാധ്യസ്ഥനാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കർദിനാൾ വിചാരണക്കോടതിയിൽ ഹാജരാകണമെന്ന ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, വിചാരണക്കോടതി നിർദ്ദേശിച്ച ദിവസങ്ങളിൽ ഹാജരാകാതിരുന്നത് അസൗകര്യം മൂലമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറ കോടതിയെ അറിയിച്ചു. വിചാരണക്കോടതിയിൽ ഹാജരാകാനുള്ള ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതായി ലൂതറ കോടതിയെ അറിയിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരുടെ ഹർജികൾ സുപ്രീം കോടതി വിധി പറയാനായി മാറ്റി വച്ചു.

Jan 19, 2023 - 07:26
 0

What's Your Reaction?

like

dislike

love

funny

angry

sad

wow