മലയാളികൾക്ക് താങ്ങാവാനും തണലേകാനും ഡൽഹിയിൽ ഫൊക്കാന ഇന്റർനാഷണൽ
ന്യൂഡൽഹി: രാജ്യങ്ങളുടെ അതിർ വരന്പുകളില്ലാതെ മലയാളികൾക്ക് അന്യോന്യം താങ്ങാവാനും തണലേകാനും ഫൊക്കാനയുടെ സഹായഹസ്തവും ഡൽഹി മലയാളികളെ തേടിയെത്തുന്നു. ലോകമെന്പാടുമുള്ള മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തുവാനും അവർക്കു വേണ്ടുന്ന സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനുമായി ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (FOKANA) യുടെ ആഭിമുഖ്യത്തിൽ ഫൊക്കാന ഇന്റർനാഷണൽ ഡൽഹി ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണന്പുഴ ആയിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തത്. യമുന സ്പോർട്ട്സ് കോംപ്ലെക്സിനടുത്തുള്ള ലീലാ […]
ന്യൂഡൽഹി: രാജ്യങ്ങളുടെ അതിർ വരന്പുകളില്ലാതെ മലയാളികൾക്ക് അന്യോന്യം താങ്ങാവാനും തണലേകാനും ഫൊക്കാനയുടെ സഹായഹസ്തവും ഡൽഹി മലയാളികളെ തേടിയെത്തുന്നു. ലോകമെന്പാടുമുള്ള മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തുവാനും അവർക്കു വേണ്ടുന്ന സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനുമായി ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (FOKANA) യുടെ ആഭിമുഖ്യത്തിൽ ഫൊക്കാന ഇന്റർനാഷണൽ ഡൽഹി ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണന്പുഴ ആയിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തത്.
യമുന സ്പോർട്ട്സ് കോംപ്ലെക്സിനടുത്തുള്ള ലീലാ ആംബിയൻസ് കണ്വൻഷൻ സെന്ററിൽ ജനുവരി 16 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ആരംഭിച്ചു.
ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണന്പുഴ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ മുഖ്യ പ്രഭാഷണവും ജനറൽ സെക്രട്ടറി ഡോ കലാ ഷാഹി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ (എയ്മ) നാഷണൽ ചെയർമാൻ ബാബു പണിക്കർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഇന്റർനാഷണൽ കോർഡിനേറ്റർ തോമസ് തോമസ് കൃതജ്ഞതയും പറഞ്ഞു. ഗീതാ രമേശ് ആയിരുന്നു അവതാരക.
ഡൽഹിയിലെ നാൽപ്പതിൽപ്പരം സാമൂഹിക സാംസ്കാരിക സാമുദായിക സംഘടനാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. സ്നേഹ ഭോജനത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
What's Your Reaction?