വിമാനത്തിലെ മൂത്രമൊഴി: ശങ്കർ മിശ്രയ്ക്ക് നാല് മാസം യാത്രാവിലക്ക്
ന്യൂഡൽഹി∙ എയര്‍ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്രയ്ക്ക് നാലു മാസം യാത്രാവിലക്ക് പ്രഖ്യാപിച്ച് എയർ ഇന്ത്യ. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്തതിന് എയർ ഇന്ത്യയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു. നവംബർ 26ന് ന്യൂയോർക്കിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണു ബിസിനസ് ക്ലാസ് യാത്രികനായ ശങ്കർ മിശ്ര സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ചത്. വെൽസ് ഫാർഗോ കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്ന ശങ്കറിന് സംഭവത്തെത്തുടർന്നു ജോലി നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ചയാണ് ബംഗളൂരുവിൽനിന്ന് ഡൽഹി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 
                                ന്യൂഡൽഹി∙ എയര്‍ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്രയ്ക്ക് നാലു മാസം യാത്രാവിലക്ക് പ്രഖ്യാപിച്ച് എയർ ഇന്ത്യ. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്തതിന് എയർ ഇന്ത്യയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു.
നവംബർ 26ന് ന്യൂയോർക്കിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണു ബിസിനസ് ക്ലാസ് യാത്രികനായ ശങ്കർ മിശ്ര സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ചത്. വെൽസ് ഫാർഗോ കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്ന ശങ്കറിന് സംഭവത്തെത്തുടർന്നു ജോലി നഷ്ടപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ബംഗളൂരുവിൽനിന്ന് ഡൽഹി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            