വിവാദ പരാമർശം: ശിവാജി കൃഷ്ണമൂര്‍ത്തിക്കെതിരേ മാനനഷ്ടക്കേസുമായി തമിഴ്നാട് ഗവർണർ
തനിക്കെതിരെ വിവാദ പരാമർശം നടത്തിയ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തിക്കെതിരെ തമിഴ്നാട് ഗവർണർ ആർ എൻ രവി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഇന്നലെയാണ് ചെന്നൈ കോടതിയിൽ കേസ് ഫയൽ ചെയ്തതെന്നാണ് വിവരം. അംബേദ്കറും പെരിയാറും ഉൾപ്പെടെയുള്ളവരെ പരാമർശിക്കുന്ന ഒരു ഭാഗം നയപ്രഖ്യാപന പ്രസംഗത്തിൽ ഒഴിവാക്കിയതിന് പിന്നാലെയാണ് ശിവാജി കൃഷ്ണമൂർത്തി ഗവർണർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്. അംബേദ്കറുടെ പേര് പറയാൻ ഗവർണർക്ക് കഴിയുന്നില്ലെങ്കിൽ, തീവ്രവാദികളാൽ വെടിയേറ്റ് കൊല്ലപ്പെടാൻ അദ്ദേഹം കശ്മീരിലേക്ക് പോകണം എന്നായിരുന്നു പരാമർശം. പരാമർശം വിവാദമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഡിഎംകെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഗവർണർ ബി.ജെ.പിയുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നാരോപിച്ച് ഭരണകക്ഷിയായ ഡി.എം.കെയും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് ശിവാജി കൃഷ്ണമൂർത്തിയുടെ പരാമർശം. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ഡി.എം.കെ ആവശ്യപ്പെട്ടിരുന്നു.

What's Your Reaction?