തപാൽ ജീവനക്കാരുടെ ദ്വിദിന ഉപവാസ സത്യാഗ്രഹം ആരംഭിച്ചു
വടകര: തപാൽ സ്വകാര്യ വത്കരണം പിൻവലിക്കുക, തപാൽ ഓഫീസുകൾ അടച്ചു പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, പോസ്റ്റ്മാൻ, ജി ഡി എസ് ജീവനക്കാരുടെ ലീവ് നിഷേധിക്കുന്ന രീതിയിൽ കേരള ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ പുറത്തിറക്കിയ തൊഴിലാളി വിരുദ്ധമായ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ 11 ഇന ആവശ്യങ്ങൾ ഉന്നയിച്ച് എൻ.എഫ്.പി.ഇ - എഫ്.എൻ.പി.ഒ തപാൽ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുണ ദ്വിദിന ഉപവാസ സത്യാഗ്രഹം വടകര ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് ആരംഭിച്ചു. ഉപവാസ സത്യാഗ്രഹത്തിൻ്റെ ആദ്യ ദിനം സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം വേണു കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. എഫ് എൻ പി ഒ പി 3 യൂണിയൻ വടകര ഡിവിഷൻ സെക്രട്ടറി കുഞ്ഞിമുഹമ്മദ്.സി.ആർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ എൻ എഫ് പി ഇ പോസ്റ്റ്മാൻ യൂണിയൻ കേരള സർക്കിൾ കമ്മിറ്റി അംഗം ബാബു പുത്തൻ പുരയിൽ അധ്യക്ഷത വഹിച്ചു. മനോജ്. ജി.എസ്, നരേന്ദ്രൻ.എൻ, ബാബു പുത്തൻ പുരയിൽ, കുഞ്ഞിമുഹമ്മദ്.സി.ആർ എന്നിവർ ആദ്യ ദിനം ഉപവസിച്ചു.
വടകര: തപാൽ സ്വകാര്യ വത്കരണം പിൻവലിക്കുക, തപാൽ ഓഫീസുകൾ അടച്ചു പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, പോസ്റ്റ്മാൻ, ജി ഡി എസ് ജീവനക്കാരുടെ ലീവ് നിഷേധിക്കുന്ന രീതിയിൽ കേരള ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ പുറത്തിറക്കിയ തൊഴിലാളി വിരുദ്ധമായ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ 11 ഇന ആവശ്യങ്ങൾ ഉന്നയിച്ച് എൻ.എഫ്.പി.ഇ - എഫ്.എൻ.പി.ഒ തപാൽ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുണ ദ്വിദിന ഉപവാസ സത്യാഗ്രഹം വടകര ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് ആരംഭിച്ചു.
ഉപവാസ സത്യാഗ്രഹത്തിൻ്റെ ആദ്യ ദിനം സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം വേണു കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. എഫ് എൻ പി ഒ പി 3 യൂണിയൻ വടകര ഡിവിഷൻ സെക്രട്ടറി കുഞ്ഞിമുഹമ്മദ്.സി.ആർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ എൻ എഫ് പി ഇ പോസ്റ്റ്മാൻ യൂണിയൻ കേരള സർക്കിൾ കമ്മിറ്റി അംഗം ബാബു പുത്തൻ പുരയിൽ അധ്യക്ഷത വഹിച്ചു. മനോജ്. ജി.എസ്, നരേന്ദ്രൻ.എൻ, ബാബു പുത്തൻ പുരയിൽ, കുഞ്ഞിമുഹമ്മദ്.സി.ആർ എന്നിവർ ആദ്യ ദിനം ഉപവസിച്ചു.
What's Your Reaction?