ഗുണ്ടാസംഘങ്ങളുടെ തർക്കങ്ങളിൽ ഇടനില; രണ്ട് ഡിവൈഎസ്പിമാര്ക്ക് സസ്പെന്ഷന്
ഗുണ്ടാസംഘവുമായി ബന്ധമുള്ള രണ്ട് ഡിവൈ.എസ്.പിമാരെ സസ്പെൻഡ് ചെയ്തു. വിജിലൻസ് ഡിവൈ.എസ്.പി പ്രസാദ്, റൂറൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ ജോൺസൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെട്ടുവെന്നാണ് ഇരുവർക്കുമെതിരായ ആരോപണം. ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പി നേരത്തെ ആഭ്യന്തര വകുപ്പിന് ശുപാർശ നൽകിയിരുന്നു. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും ശുപാർശയിൽ തീരുമാനമായില്ല. ഇതിനു പിന്നിൽ രാഷ്ട്രീയ പ്രവർത്തനമുണ്ടെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇരുവരെയും സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. പാറശ്ശാല ഷാരോൺ വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ജോൺസൺ. ജോൺസൺ, പ്രസാദ്, നേരത്തെ സസ്പെൻഷനിലായ റെയിൽവേ സി.ഐ അഭിലാഷ് എന്നിവർ ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന തർക്ക പരിഹാര ചർച്ചയിൽ പങ്കെടുത്തതായി സ്പെഷ്യൽ ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഗുണ്ടകളിൽ നിന്ന് ഇവർ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും റിപ്പോർട്ടുകളുണ്ട്.
ഗുണ്ടാസംഘവുമായി ബന്ധമുള്ള രണ്ട് ഡിവൈ.എസ്.പിമാരെ സസ്പെൻഡ് ചെയ്തു. വിജിലൻസ് ഡിവൈ.എസ്.പി പ്രസാദ്, റൂറൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ ജോൺസൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെട്ടുവെന്നാണ് ഇരുവർക്കുമെതിരായ ആരോപണം. ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പി നേരത്തെ ആഭ്യന്തര വകുപ്പിന് ശുപാർശ നൽകിയിരുന്നു. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും ശുപാർശയിൽ തീരുമാനമായില്ല. ഇതിനു പിന്നിൽ രാഷ്ട്രീയ പ്രവർത്തനമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരെയും സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. പാറശ്ശാല ഷാരോൺ വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ജോൺസൺ. ജോൺസൺ, പ്രസാദ്, നേരത്തെ സസ്പെൻഷനിലായ റെയിൽവേ സി.ഐ അഭിലാഷ് എന്നിവർ ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന തർക്ക പരിഹാര ചർച്ചയിൽ പങ്കെടുത്തതായി സ്പെഷ്യൽ ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഗുണ്ടകളിൽ നിന്ന് ഇവർ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും റിപ്പോർട്ടുകളുണ്ട്.
What's Your Reaction?