നാദാപുരത്ത് ഭിന്നശേഷിക്കാർക്കായി ഗ്രാമസഭ നടത്തി
നാദാപുരം: 2023- 24 വർഷത്തിൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കേണ്ട പദ്ധതികൾ ചർച്ച ചെയ്യുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെ ഗ്രാമസഭ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം, ലൈസൻസ് ഇല്ലാത്തവർക്ക് പ്രത്യേക ലൈസൻസ് മേള, തൊഴിൽ പരിശീലനം, വൈദ്ഗ്ധ്യ പരിശീലനം, ക്ലോക്ലീയർ ഇംബ്ലാന്റേഷൻ എന്നീ പദ്ധതികൾ നടപ്പിലാക്കണമെന്ന് ഗ്രാമ സഭ ആവിശ്യപ്പെട്ടു. കൂടുതൽ തുക വകയിരുത്തി ഭിന്നശേഷി കലോത്സവത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരുടെ കുടുംബ സംഗമം നടത്തണമെന്ന് ഗ്രാമസഭ ആവശ്യപ്പെട്ടു. ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്‌ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് പദ്ധതി വിശദീകരിച്ചു. വിക്സന സ്ഥിരം സമിതി സി കെ നാസർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം സി സുബൈർ, ജനീദ ഫിർദൗസ് ,മെമ്പർ പി പി ബാലകൃഷ്ണൻ, ഐസി ഡി എസ് സൂപ്പർവൈസർ വി ശാലിനി എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പ് വിതരണത്തിനായി 17 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷി കലോത്സവത്തിനായി 60,000 രൂപ ചെലവഴിച്ചു.
നാദാപുരം: 2023- 24 വർഷത്തിൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കേണ്ട പദ്ധതികൾ ചർച്ച ചെയ്യുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെ ഗ്രാമസഭ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം, ലൈസൻസ് ഇല്ലാത്തവർക്ക് പ്രത്യേക ലൈസൻസ് മേള, തൊഴിൽ പരിശീലനം, വൈദ്ഗ്ധ്യ പരിശീലനം, ക്ലോക്ലീയർ ഇംബ്ലാന്റേഷൻ എന്നീ പദ്ധതികൾ നടപ്പിലാക്കണമെന്ന് ഗ്രാമ സഭ ആവിശ്യപ്പെട്ടു. കൂടുതൽ തുക വകയിരുത്തി ഭിന്നശേഷി കലോത്സവത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരുടെ കുടുംബ സംഗമം നടത്തണമെന്ന് ഗ്രാമസഭ ആവശ്യപ്പെട്ടു. ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് പദ്ധതി വിശദീകരിച്ചു. വിക്സന സ്ഥിരം സമിതി സി കെ നാസർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം സി സുബൈർ, ജനീദ ഫിർദൗസ് ,മെമ്പർ പി പി ബാലകൃഷ്ണൻ, ഐസി ഡി എസ് സൂപ്പർവൈസർ വി ശാലിനി എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പ് വിതരണത്തിനായി 17 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷി കലോത്സവത്തിനായി 60,000 രൂപ ചെലവഴിച്ചു.
What's Your Reaction?