വേദിയിലെ വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം: നടിയോട് ഖേദം പ്രകടിപ്പിച്ച് കോളേജ് യൂണിയന്‍
എറണാകുളം ലോ കോളേജില്‍ ഉദ്ഘാടനത്തിനിടെ അപർണ്ണ ബാലമുരളിയ്ക്ക് വിദ്യാർത്ഥിയിൽ നിന്ന് നേരിട്ട അനുഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോളേജ് യൂണിയൻ. സംഭവത്തിൽ യൂണിയൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഖേദം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എറണാകുളം ലോ കോളേജ് യൂണിയന്‍റെ ഉദ്ഘാടന വേദിയിലാണ് സംഭവം.
ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തന്‍റെ കൈ മുറുകെ പിടിച്ച വിദ്യാർത്ഥിയോട് അപർണ തന്‍റെ അതൃപ്തി പ്രകടിപ്പിക്കുന്നതും ദേഷ്യം അടിച്ചമർത്തുന്നതും വീഡിയോയിൽ കാണാം. വിനീത് ശ്രീനിവാസനും മറ്റ് താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
What's Your Reaction?