മണിക്കൂറിന് 2500 രൂപ; ശുദ്ധവായു വിൽപ്പനയ്ക്ക് വച്ച് കർഷകൻ
പണം കൊടുത്ത് ശുദ്ധവായു വാങ്ങേണ്ട കാലത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെങ്കിൽ, ചിന്തിക്കേണ്ട കാലം അത്ര വിദൂരമല്ലെന്ന സൂചന നൽകുകയാണ് തായ്ലൻഡ്. വ്യവസായങ്ങളും വാഹനങ്ങളും ക്രമാതീതമായി വർദ്ധിച്ചതിനാൽ തായ്ലൻഡിലെ നഗരങ്ങൾ കടുത്ത വായു മലിനീകരണം നേരിടുകയാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ഗ്രാമങ്ങളിലേക്ക് കുടിയേറുകയാണ്. ശുദ്ധവായു ശ്വസിക്കാന്‍ ഗ്രാമങ്ങളിലേക്ക് ചെല്ലുന്നവര്‍ക്ക് മുന്നില്‍ വിപണി സാധ്യത മനസ്സിലാക്കി വില പേശുകയാണ് കര്‍ഷകര്‍. രാജ്യത്തെ വായുവിന്‍റെ ഗുണനിലവാരം ആശങ്കാജനകമാണെന്ന് തായ്ലൻഡിലെ പരിസ്ഥിതി വകുപ്പ് പ്രഖ്യാപിച്ച സമയത്താണ് ഇത്. ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന ഫു ലെയ്ൻ ഖാ നാഷനൽ പാർക്കിനോട് ചേർന്ന് ഫാം ഹൗസ് നടത്തുന്ന ദുസിത് കച്ചായി എന്നയാളുടെ വിൽപ്പനയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ശുദ്ധവായു ലഭിക്കാൻ തന്‍റെ കൃഷിയിടത്തിൽ വരുന്നവർക്ക് മണിക്കൂറിന് 1,000 ബാറ്റ് അഥവാ 2,500 രൂപയാണ് ദുസിത് ഈടാക്കുന്നത്. ഇതിൽ സൗജന്യ ഭക്ഷണവും ഉൾപ്പെടും.

What's Your Reaction?