അഫ്ഗാനിസ്ഥാനിൽ മുൻ എംപി കൊല്ലപ്പെട്ടു; കൊലയാളികളെ കണ്ടെത്താനായില്ല
അഫ്ഗാനിസ്ഥാനിൽ മുൻ പാർലമെന്‍റ് അംഗവും അംഗരക്ഷകനും ഒരു കൂട്ടം തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചു. മുർസൽ നാബിസാദ (32), അംഗരക്ഷകൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്ന് കാബൂൾ പോലീസ് പറഞ്ഞു. കൊലയാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. യുഎസ് പിന്തുണയുള്ള സർക്കാർ അഫ്ഗാനിസ്ഥാൻ ഭരിക്കുമ്പോൾ നാബിസാദ പാർലമെന്‍റ് അംഗമായിരുന്നു. 2021 ഓഗസ്റ്റിൽ താലിബാൻ രാജ്യത്തിന്‍റെ നിയന്ത്രണം പിടിച്ചെടുത്തപ്പോൾ നാബിസാദ ഉൾപ്പെടെയുള്ളവരെ പുറത്താക്കി. "ഇരുവർക്കും വീട്ടിൽ വച്ചാണ് വെടിയേറ്റത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ നാബിസാദയുടെ സഹോദരനും പരിക്കേറ്റു," പോലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. മുൻ എംപി മറിയം സൊലൈൻമാൻഖിൽ നാബിസാദയെ അഫ്ഗാനിസ്ഥാന്‍റെ 'ഭയമില്ലാത്ത യോദ്ധാവ്' എന്നാണ് ട്വിറ്ററിൽ വിശേഷിപ്പിച്ചത്. "അഫ്ഗാനിസ്ഥാൻ വിടാൻ അവസരം ലഭിച്ചിട്ടും ജനങ്ങൾക്ക് വേണ്ടി പോരാടാൻ നാബിസാദ ആഗ്രഹിച്ചു," അവർ കുറിച്ചു. നംഗർഹാർ സ്വദേശിനിയായ നാബിസാദ 2018 ലാണ് കാബൂളിൽ നിന്ന് പാർലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

What's Your Reaction?