കലൂരിൽ ചെരുപ്പ് നിർമാണ യൂണിറ്റിൽ തീപിടിത്തം
കലൂരിൽ ചെരുപ്പ് നിർമ്മാണ യൂണിറ്റ് ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചു. എട്ട് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. എസ്ആർഎം റോഡിലെ ലിബ ഫുട്‍വെയർ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനും തീപിടിച്ചു. തൊഴിലാളിയുമായുള്ള തർക്കത്തെ തുടർന്ന് അയൽവാസി തീകൊളുത്തുകയായിരുന്നുവെന്ന് കടയുടമ ആരോപിച്ചു. ബീഹാർ സ്വദേശിയായ മുർഷിദിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ 15 ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ഒരാൾക്ക് യൂണിറ്റിന് സമീപം താമസിക്കുന്ന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു.

What's Your Reaction?