ഹാരിയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകള്‍ തള്ളി സൈനിക പരിശീലകന്‍
ഹാരി രാജകുമാരന്‍റെ ആത്മകഥയായ സ്പെയറിലെ ചാവേർ പരിശീലനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ "ഭാവനയില്‍ നിന്നുള്ളതെന്ന്" വെളിപ്പെടുത്തി സൈനിക പരിശീലകൻ. ഹാരി രാജകുമാരന്‍റെ സൈനിക പരിശീലനത്തിനിടെ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച പരിശീലകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൈനിക പരിശീലകനായ സർജന്‍റ് മേജർ മൈക്കൽ ബൂലി മുന്നറിയിപ്പില്ലാതെ ടി -67 വിമാനത്തിന്‍റെ പ്രൊപ്പല്ലർ നിര്‍ത്തിയെന്നായിരുന്നു ഹാരി രാജകുമാരൻ തന്‍റെ ആത്മകഥയിൽ വെളിപ്പെടുത്തിയത്. ഇതിനെതിരെയാണ് പരിശീലകന്‍ ശക്തമായി പ്രതികരിച്ചത്. പരിശീലന വേളയിൽ എല്ലാം വിശദീകരിച്ച ശേഷമാണ് പരിശീലനം നടത്തിയത്. ഹാരിയുടെ ആത്മകഥയിലെ പരാമർശങ്ങൾ തന്നെ ഞെട്ടിച്ചുവെന്ന് സൈനിക പരിശീലകൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിന്‍റെ ഇടത് ചിറകിന്‍റെ പ്രവർത്തനം നിലച്ചതായി തോന്നിയെന്നും നിമിഷങ്ങൾ പോലും പതിറ്റാണ്ടുകളായി തോന്നിയെന്നും ഹാരി രാജകുമാരൻ വിശദമാക്കിയിരുന്നു. ഹാരിയുടെ അവകാശവാദങ്ങൾ മൈക്കൽ എന്ന ആർമി പരിശീലകൻ അണ് നിഷേധിച്ചത്. മൈക്കിളിന്‍റെ ആദ്യത്തെ അഞ്ച് ശിഷ്യൻമാരിൽ ഒരാളാണ് ഹാരി. കോക്പിറ്റിലെ പരിശീലനത്തിനിടെ യാദൃശ്ചികമായി ഒന്നും സംഭവിക്കില്ലെന്ന് മൈക്കൽ പറഞ്ഞു. ചെറിയ കാര്യങ്ങൾ പോലും വിശദീകരിച്ച ശേഷമാണ് അവയിൽ പരിശീലനം നൽകുന്നതെന്ന് മൈക്കൽ വിശദീകരിക്കുന്നു. ഒറ്റയ്ക്ക് പറക്കുന്നതിനുമുമ്പ് എന്‍ജിന്‍ തകരാറ് സംഭവിക്കുന്നതിന്‍റെ പരിശീലനം നല്‍കുന്നത് സാധാരണമാണെന്നും മൈക്കൽ പറഞ്ഞു. ചാൾസ് രാജാവിന്‍റെയും ഡയാന രാജകുമാരിയുടെയും മകനായ ഹാരി രാജകുമാരൻ തന്‍റെ 42-ാം വയസ്സിൽ 'സ്പെയർ' എന്ന പുസ്തകത്തിലൂടെ ബ്രിട്ടനിൽ വിവാദം സൃഷ്ടിച്ചിരുന്നു. വ്യോമസേനയിൽ പൈലറ്റായി സേവനമനുഷ്ഠിക്കുമ്പോൾ 25 താലിബാൻകാരെ കൊലപ്പെടുത്തിയതായും ഹാരി തന്‍റെ ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

What's Your Reaction?