കശ്മീർ പാകിസ്ഥാന്റെ ദേശീയ പ്രശ്നം: ലഷ്കർ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കി
ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കി കശ്മീരിനെ 'പാകിസ്ഥാന്‍റെ ദേശീയ പ്രശ്നം' എന്ന് വിശേഷിപ്പിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ നേതാവായ മക്കി ലാഹോറിലെ കോട് ലഖ്പത് ജയിലിൽ നിന്ന് അൽ-ഖ്വയ്ദയുമായോ ഇസ്ലാമിക് സ്‌റ്റേറ്റുമായോ യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞുള്ള ഒരു വീഡിയോ പുറത്തുവിട്ടു. അതിലാണ് കശ്മീരിനെക്കുറിച്ച് പരാമർശിക്കുന്നത്. കശ്മീരിലെ ജനങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള യുഎൻ പ്രമേയങ്ങൾക്ക് അനുസൃതമായി പ്രശ്നം പരിഹരിക്കണമെന്ന് മക്കി പറഞ്ഞു. കശ്മീരിനെ സംബന്ധിച്ചിടത്തോളം പാകിസ്ഥാന് ഒരു പ്രധാന സ്ഥാനമുണ്ടെന്നും ഇത് പാകിസ്ഥാന്‍റെ ദേശീയ പ്രശ്നമായി തങ്ങൾ കണക്കാക്കുന്നുവെന്നും യുഎൻ പ്രമേയങ്ങൾക്ക് അനുസൃതമായി ഇത് പരിഹരിക്കണമെന്നും മക്കി വീഡിയോയിൽ പറഞ്ഞു. അൽ-ഖ്വയ്ദയുടെയും ഐഎസിന്‍റെയും കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും തന്‍റെ വിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്നും മക്കി പറഞ്ഞു. ഒസാമ ബിൻ ലാദൻ, അയ്മൻ അൽ സവാഹിരി, അബ്ദുല്ല അസം തുടങ്ങിയവരുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പ്രവർത്തനങ്ങളും താൻ അംഗീകരിക്കുന്നില്ല. തന്‍റെ ജീവിതത്തിലുടനീളം അവരുടെ പ്രവർത്തനങ്ങളെ എതിർത്തിട്ടുണ്ടെന്നും റഹ്മാൻ മക്കി വീഡിയോയിൽ പറയുന്നു. 26/11 മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ജമാത്ത് ഉദ് ദവ തലവനുമായ ഹാഫിസ് സയീദിന്‍റെ ഭാര്യാ സഹോദരനാണ് മക്കി. എന്നാൽ 166 പേരുടെ മരണത്തിനിടയാക്കിയ 26/11 ആക്രമണത്തെക്കുറിച്ച് അദ്ദേഹം വീഡിയോയിൽ പരാമർശിച്ചിട്ടില്ല. താൻ ഒരു ഇസ്ലാമിക സർവകലാശാലയിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അബ്ദുല്ല അസം, അയ്മാൻ അൽ സവാഹിരി, ബിൻ ലാദൻ എന്നിവരുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലെന്നും മക്കി പറഞ്ഞു.

What's Your Reaction?