ട്വിറ്ററിൻ്റെ സാമ്പത്തിക പ്രതിസന്ധി; യൂസർ നെയിം വിൽക്കാനൊരുങ്ങി മസ്ക്

എലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്റർ ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. കൂട്ട പിരിച്ചുവിടലുകൾ, രാജികൾ, നയത്തിലെ മാറ്റങ്ങൾ എന്നിവക്കെല്ലാം ട്വിറ്റർ സാക്ഷിയായി. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പിരിച്ചുവിട്ട ജീവനക്കാർക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത തുക ട്വിറ്റർ ഇതുവരെ നൽകിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം, ഓഫീസുകളുടെ വാടക പോലും നൽകാൻ ട്വിറ്റർ പാടുപെടുകയാണ്. കമ്പനിയുടെ വരുമാനത്തിലും ഇടിവുണ്ടായി. വരുമാനത്തിനായി ട്വിറ്റർ അതിന്‍റെ യൂസര്‍ നെയിം വിൽക്കാൻ പദ്ധതിയിടുന്നതായാണ് വിവരം. മസ്ക് ഇത് എങ്ങനെ ചെയ്യുമെന്ന് വ്യക്തമല്ലെങ്കിലും, യൂസർ നെയിമുകൾക്കായി ഓൺലൈൻ ലേലം നടത്താൻ സാധ്യതയുണ്ടെന്നാണ് ന്യൂയോർക്കിൽ നിന്നുള്ള റിപ്പോർട്ടുകൾ.

Jan 13, 2023 - 23:07
 0

What's Your Reaction?

like

dislike

love

funny

angry

sad

wow