ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക്ക് അന്തരിച്ചു

ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക്ക് (78) അന്തരിച്ചു. മസ്തിഷ്കജ്വരം ബാധിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ബ്രിട്ടന്‍ സംഗീതജ്ഞരുടെ വെബ്സൈറ്റ് അറിയിച്ചു . 1960 കളിൽ, ജനപ്രിയ സംഗീത ബാൻഡായ യാർഡ്ബേർഡ്സിലൂടെയാണ് ഗിറ്റാർ മാന്ത്രികനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. പിന്നീട് ജെഫ് ബെക്ക് ഗ്രൂപ്പ് എന്ന പേരിൽ ഒരു പുതിയ ബാൻഡ് രൂപീകരിച്ചു. പാശ്ചാത്യ സംഗീതത്തിന്‍റെ ആധുനികവൽക്കരണത്തിനും അദ്ദേഹം സംഭാവനകൾ നൽകി. 1940 കളിൽ ഉയർന്നുവന്ന ജനപ്രിയ സംഗീതശ്രേണി 'റിഥംസ് ആൻഡ് ബ്ലൂസി'ന്‍റെ വക്താവ് കൂടിയായിരുന്നു ബെക്ക്. 1944-ൽ ഇംഗ്ലണ്ടിൽ ജനിച്ച ബെക്ക് എട്ട് ഗ്രാമി അവാർഡും രണ്ട് റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിം അവാർഡും നേടിയിട്ടുണ്ട്.

Jan 13, 2023 - 23:07
 0

What's Your Reaction?

like

dislike

love

funny

angry

sad

wow