ആലിംഗനവും ഹസ്തദാനവും പ്രണയവും വിലക്കി ബ്രിട്ടണിലെ ഹൈലാന്‍ഡ് സ്‌കൂള്‍
വിദ്യാർത്ഥികൾ തമ്മിലുള്ള പരസ്പര ആലിംഗനത്തിനും ഹസ്തദാനത്തിനും വിലക്കേർപ്പെടുത്തി ബ്രിട്ടണിലെ സ്‌കൂള്‍. ചെംസ്ഫോർഡിലെ ഹൈലാൻഡ് സ്കൂളാണ് വിചിത്രമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത്, സ്കൂൾ പരിസരത്ത് ഒരു വിധത്തിലും വിദ്യാർത്ഥികൾ പരസ്പരം ശരീരത്തിൽ സ്പർശിക്കരുതെന്ന് നിർദ്ദേശം നൽകി. രക്ഷിതാക്കൾക്ക് അയച്ച കത്തിലാണ് സ്കൂൾ അധികൃതർ ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ആലിംഗനം, ഹസ്തദാനം, മർദനം തുടങ്ങിയ ശാരീരിക സമ്പർക്കം സ്കൂളിനുള്ളിൽ അനുവദിക്കില്ലെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്കയച്ച കത്തിൽ പറയുന്നു. കുട്ടികളിൽ യഥാർത്ഥ സൗഹൃദങ്ങൾ ഉണ്ടാകാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ പ്രണയബന്ധങ്ങൾ സ്കൂളിനുള്ളിൽ അനുവദിക്കില്ലെന്നും കത്തിൽ പറയുന്നു. എന്നാൽ, അത്തരം ബന്ധങ്ങൾ മാതാപിതാക്കളുടെ സമ്മതത്തോടെ സ്കൂളിന് പുറത്ത് തുടരാമെന്നും കത്തിൽ പറയുന്നു. സമ്മതത്തോടെയോ അല്ലാതെയോ നിങ്ങളുടെ കുട്ടി സ്കൂളിനുള്ളിൽ ആരെയെങ്കിലും സ്പർശിക്കുകയാണെങ്കിൽ എന്തും സംഭവിക്കാം. ഒരു പക്ഷേ ഇത് മറ്റൊരു വ്യക്തിയിൽ അനുചിതമായ സ്പർശനത്തിനോ അസ്വസ്ഥതയ്ക്കോ പരിക്കിനോ കാരണമായേക്കാമെന്നും കത്തിൽ പറയുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ച് പിടിക്കപ്പെടുന്ന വിദ്യാർത്ഥികളെ സ്കൂൾ സമയം കഴിയുന്നതുവരെ സുരക്ഷിതമായി പൂട്ടിയിടുമെന്നും സ്കൂൾ പ്രധാനാധ്യാപകൻ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

What's Your Reaction?