ഹോക്കി ലോകകപ്പ്; ആദ്യ മത്സരത്തിൽ സ്പെയിനിനെ നേരിടാനൊരുങ്ങി ഇന്ത്യ
ഒളിമ്പിക്സ് വെങ്കല മെഡൽ വിജയത്തിന്‍റെ തിളക്കത്തിൽ 15-ാമത് ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്പെയിനിനെ നേരിടാൻ ഇന്ത്യ. റൂർക്കേലയിലെ പുതുതായി നിർമിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണി മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും. അർജന്‍റീന-ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ-ഫ്രാൻസ്, ഇംഗ്ലണ്ട്-വെയിൽസ് മത്സരങ്ങളും ഇന്ന് നടക്കും. ഹർമൻപ്രീത് സിംഗിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നിലവിൽ ലോക റാങ്കിംഗിൽ ആറാം സ്ഥാനത്താണ്. ഈ ലോകകപ്പിലെ ശരാശരി പ്രായം കുറഞ്ഞ ടീമുകളിൽ ഒന്നായ സ്പെയിൻ റാങ്കിംഗിൽ ഇന്ത്യയ്ക്ക് പിന്നിലാണെങ്കിലും ലോകകപ്പ് മത്സരങ്ങളിൽ അവർക്ക് മുൻതൂക്കമുണ്ട്. ആറ് തവണ നേർക്കുനേർ വന്നപ്പോൾ സ്പെയിൻ മൂന്ന് തവണ വിജയിച്ചു. ഇന്ത്യ രണ്ടു തവണയും. 2006 ലോകകപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സ്പെയിൻ 1998, 1971 ലോകകപ്പുകളിൽ റണ്ണറപ്പായി. ഇപ്പോൾ നടക്കുന്ന പ്രോ ലീഗ് സീസണിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു. പൂളിൽ വിജയിക്കുന്ന ടീം മാത്രമേ നേരിട്ട് ക്വാർട്ടർ ഫൈനലിൽ എത്തുകയുള്ളൂ എന്നതിനാൽ എല്ലാ മത്സരങ്ങളും നിർണായകമാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവർക്ക് ഒരു ക്രോസ്ഓവർ റൗണ്ട് കളിക്കേണ്ടിവരും. ഇംഗ്ലണ്ട് (ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനം), വെയിൽസ് (പതിനഞ്ചാം സ്ഥാനം) എന്നിവയാണ് പൂൾ ഡിയിലെ മറ്റ് ടീമുകൾ.

What's Your Reaction?