ഗവർണർ ആർ എൻ രവിയുടെ പ്രകോപനം ; രാഷ്‌ട്രപതിക്ക്‌ നിവേദനം നൽകി 
തമിഴ്‌നാട്‌ സർക്കാർ

ചെന്നൈ/ ന്യൂഡൽഹി ഗവർണർ ആർ എൻ രവിയുമായുടെ നടപടികള്ക്ക് എതിരെ രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകി തമിഴ്നാട് സർക്കാർ. തമിഴ്നാട് നിയമമന്ത്രി എസ് രഘുപതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് നിവേദനം നൽകിയത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിവേദനം രാഷ്ട്രപതിക്ക് കൈമാറിയതായി ഡിഎംകെ പാർലമെന്ററി പാർടി നേതാവ് ടി ആർ ബാലു പറഞ്ഞു. രവിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നവംബറിൽ ഡിഎംകെയും സഖ്യകക്ഷികളും രാഷ്ട്രപതിക്ക് കത്ത് നൽകിയിരുന്നു. നിലവിൽ സർക്കാരുമായി തുറന്ന യുദ്ധത്തിലാണ് ഗവർണർ. നിയമസഭ പാസാക്കിയ നിരവധി ബില്ലുകളാണ് അദ്ദേഹം ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്നത്. തമിഴ്നാടിന്റെ പേര് തമിഴകം എന്നാക്കണം എന്ന പ്രകോപന നിലപാട് ആവര്ത്തിക്കുകയും ചെയ്യുന്നു. സംസ്ഥാനത്താകെ ​ഗവര്ണറുടെ നടപടിയില് രോഷം ഉയര്ന്നിട്ടുണ്ട്.

Jan 13, 2023 - 23:17
 0
ഗവർണർ ആർ എൻ രവിയുടെ പ്രകോപനം ; രാഷ്‌ട്രപതിക്ക്‌ നിവേദനം നൽകി 
തമിഴ്‌നാട്‌ സർക്കാർ


ചെന്നൈ/ ന്യൂഡൽഹി
ഗവർണർ ആർ എൻ രവിയുമായുടെ നടപടികള്ക്ക് എതിരെ രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകി തമിഴ്നാട് സർക്കാർ. തമിഴ്നാട് നിയമമന്ത്രി എസ് രഘുപതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് നിവേദനം നൽകിയത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിവേദനം രാഷ്ട്രപതിക്ക് കൈമാറിയതായി ഡിഎംകെ പാർലമെന്ററി പാർടി നേതാവ് ടി ആർ ബാലു പറഞ്ഞു.

രവിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നവംബറിൽ ഡിഎംകെയും സഖ്യകക്ഷികളും രാഷ്ട്രപതിക്ക് കത്ത് നൽകിയിരുന്നു. നിലവിൽ സർക്കാരുമായി തുറന്ന യുദ്ധത്തിലാണ് ഗവർണർ. നിയമസഭ പാസാക്കിയ നിരവധി ബില്ലുകളാണ് അദ്ദേഹം ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്നത്. തമിഴ്നാടിന്റെ പേര് തമിഴകം എന്നാക്കണം എന്ന പ്രകോപന നിലപാട് ആവര്ത്തിക്കുകയും ചെയ്യുന്നു. സംസ്ഥാനത്താകെ ​ഗവര്ണറുടെ നടപടിയില് രോഷം ഉയര്ന്നിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow