ഐഎസ്എൽ; ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി ജംഷഡ്പൂർ

ഈസ്റ്റ് ബംഗാളിനെ തകർത്ത് ജംഷഡ്പൂർ. 2-1ന് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചാണ് ജംഷഡ്പൂർ വിജയം സ്വന്തമാക്കിയത്. ജംഷഡ്പൂരിനായി ഹാരി സോയറും റിത്വിക് ദാസും ഗോൾ നേടിയപ്പോൾ ഈസ്റ്റ് ബംഗാളിനായി ക്ലെയിറ്റണ്‍ സിൽവ ആശ്വാസ ഗോൾ നേടി. ജയം നേടിയിട്ടും ജംഷഡ്പൂർ പോയിന്‍റ് പട്ടികയിൽ പത്താം സ്ഥാനത്ത് തന്നെയാണ്. ജംഷഡ്പൂരിന് 14 മത്സരങ്ങളിൽ നിന്ന് രണ്ട് ജയത്തോടെ ഒമ്പത് പോയിന്‍റാണുള്ളത്. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്താണ്. 12-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ മത്സരത്തിൽ ലീഡ് എടുത്തു. ക്യാപ്റ്റൻ ക്ലെയ്റ്റൺ സിൽവയാണ് ടീമിനായി ഗോൾ നേടിയത്. ആദ്യപകുതിയിൽ ആ ലീഡ് നിലനിർത്താൻ ടീമിന് സാധിച്ചു. എന്നാൽ രണ്ടാം പകുതിയിലാണ് കളി മുഴുവൻ മാറി മറിഞ്ഞത്.

Jan 13, 2023 - 22:49
 0

What's Your Reaction?

like

dislike

love

funny

angry

sad

wow