മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ വനിതാ ഐപിഎല്ലിൽ പണമെറിഞ്ഞേക്കും
ഇംഗ്ലണ്ടിലെ പ്രശസ്ത ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഉടമകളായ ഗ്ലേസർ കുടുംബം ഇന്ത്യൻ ക്രിക്കറ്റിലും കൈവക്കാൻ ഒരുങ്ങുന്നു. ഈ വർഷം ആരംഭിക്കാനിരിക്കുന്ന വനിതാ ഐപിഎല്ലിലാണ് ഗ്ലേസറിന്റെ കണ്ണ്. ക്രിക്ക്ബസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വനിതാ ഐ.പി.എല്ലിലെ ഫ്രാഞ്ചൈസികളുടെ ലേലം ജനുവരി 25ന് നടക്കുമെന്നാണ് റിപ്പോർട്ട്. ഇതിൽ ഒരു ടീമിനെ സ്വന്തമാക്കാനാണ് ഗ്ലേസർ കുടുംബം പദ്ധതിയിടുന്നതെന്നു റിപ്പോർട്ടുകൾ പറയുന്നു. ദുബായിൽ നടക്കുന്ന ഇന്‍റർനാഷണൽ ലീഗ് ടി20 ടൂർണമെന്‍റിലെ ഡെസേർട്ട് വൈപ്പേഴ്സ് ടീമിന്‍റെ ഉടമയാണ് അവ്റാം ഗ്ലേസർ. ഈ ക്ലബ് പ്രതിനിധിയാണ് വനിതാ ഐപിഎല്ലിനുള്ള ഗ്ലേസറിന്‍റെ പദ്ധതികളെക്കുറിച്ച് സൂചന നൽകിയത്. 'ഇന്റർനാഷ്നൽ ലീഗ് ടി20യിൽ എത്തിയ സ്ഥിതിക്ക് ലോകമെമ്പാടുമുള്ള മറ്റ് ക്രിക്കറ്റ് ലീഗുകളും ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്നത് സ്വാഭാവികമാണ്, അതുപോലെ തന്നെ ഇന്ത്യയിലെ വനിതാ ഐപിഎല്ലും' വൈപ്പേഴ്സ് സിഇഒ ഫിൽ ഒലിവർ ക്രിക്ക്ബസിനോട് പറഞ്ഞു.

What's Your Reaction?