ദാ​വൂ​ദ് ഇ​ബ്രാ​ഹിം വീ​ണ്ടും വി​വാ​ഹി​ത​നാ​യി; ര​ണ്ടാം ഭാ​ര്യ പ​ഠാ​ൻ യു​വ​തി

മും​ബൈ: അ​ധോ​ലോ​ക കു​റ്റ​വാ​ളി ദാ​വൂ​ദ് ഇ​ബ്രാ​ഹിം വീ​ണ്ടും വി​വാ​ഹി​ത​നാ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. സ​ഹോ​ദ​ര‌ീ​പു​ത്ര​ൻ അ​ലീ​ഷ പാ​ർ​ക്ക​ർ ആ​ണ് ദാ​വൂ​ദ് ര​ണ്ടാ​മ​തും വി​വാ​ഹി​ത​നാ​യെ​ന്ന വി​വ​രം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് (എ​ൻ​ഐ​എ) മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പാ​ക്കി​സ്ഥാ​നി​ലു​ള്ള പ​ഠാ​ൻ വം​ശ​ജ​യാ​യ യു​വ​തി​യാ​ണ് ദാ​വൂ​ദി​ന്‍റെ പു​തി​യ ഭാ​ര്യ. ആ​ദ്യ ഭാ​ര്യ മെ​ഹ​ജ​ബി​ൻ ഷെ​യ്ഖു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ൽ​ക്ക​വെ​യാ​ണ് ര​ണ്ടാ​മ​തും വി​വാ​ഹി​ത​നാ​യ​ത്. മെ​ഹ​ജ​ബി​നു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യെ​ന്ന വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്നും അ​ലീ​ഷ പാ​ർ​ക്ക​ർ എ​ൻ​ഐ​എ​യോ​ടു പ​റ​ഞ്ഞു. മെ​ഹ​ജ​ബി​നി​ൽ ദാ​വൂ​ദി​ന് മൂ​ന്നു പെ​ൺ​മ​ക്ക​ളു​ണ്ട്. വാ​ട്സാ​പ് കോ​ൾ വ​ഴി മെ​ഹ​ജ​ബി​ൻ പു​റം​ലോ​ക​വു​മാ​യി […]

Jan 18, 2023 - 08:23
 0
ദാ​വൂ​ദ് ഇ​ബ്രാ​ഹിം വീ​ണ്ടും വി​വാ​ഹി​ത​നാ​യി; ര​ണ്ടാം ഭാ​ര്യ പ​ഠാ​ൻ യു​വ​തി

മും​ബൈ: അ​ധോ​ലോ​ക കു​റ്റ​വാ​ളി ദാ​വൂ​ദ് ഇ​ബ്രാ​ഹിം വീ​ണ്ടും വി​വാ​ഹി​ത​നാ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. സ​ഹോ​ദ​ര‌ീ​പു​ത്ര​ൻ അ​ലീ​ഷ പാ​ർ​ക്ക​ർ ആ​ണ് ദാ​വൂ​ദ് ര​ണ്ടാ​മ​തും വി​വാ​ഹി​ത​നാ​യെ​ന്ന വി​വ​രം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് (എ​ൻ​ഐ​എ) മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പാ​ക്കി​സ്ഥാ​നി​ലു​ള്ള പ​ഠാ​ൻ വം​ശ​ജ​യാ​യ യു​വ​തി​യാ​ണ് ദാ​വൂ​ദി​ന്‍റെ പു​തി​യ ഭാ​ര്യ. ആ​ദ്യ ഭാ​ര്യ മെ​ഹ​ജ​ബി​ൻ ഷെ​യ്ഖു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ൽ​ക്ക​വെ​യാ​ണ് ര​ണ്ടാ​മ​തും വി​വാ​ഹി​ത​നാ​യ​ത്. മെ​ഹ​ജ​ബി​നു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യെ​ന്ന വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്നും അ​ലീ​ഷ പാ​ർ​ക്ക​ർ എ​ൻ​ഐ​എ​യോ​ടു പ​റ​ഞ്ഞു. മെ​ഹ​ജ​ബി​നി​ൽ ദാ​വൂ​ദി​ന് മൂ​ന്നു പെ​ൺ​മ​ക്ക​ളു​ണ്ട്. വാ​ട്സാ​പ് കോ​ൾ വ​ഴി മെ​ഹ​ജ​ബി​ൻ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​ലീ​ഷ പ​റ​യു​ന്നു.

ഭീ​ക​ര​വാ​ദ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കി​യ കേ​സി​ലാ​ണ് അ​ലീ​ഷ​യെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്ത​ത്. കേ​സി​ൽ അ​ലീ​ഷ​യും പ്ര​തി​യാ​ണ്. വൂ​ദി​ന്‍റെ സ​ഹോ​ദ​രി ഹ​സീ​ന പാ​ർ‌​ക്ക​റി​ന്‍റെ മ​ക​നാ​ണ് അ​ലീ​ഷ. ദാ​വൂ​ദ് കു​ടും​ബ​ത്തോ​ടൊ​പ്പം പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ലു​ള്ള അ​ബ്ദു​ല്ല ഗാ​സി ബാ​ബ ദ​ർ​ഗ​യ്ക്ക് പി​ന്നി​ലെ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും അ​ലീ​ഷ എ​ൻ​ഐ​എ​യോ​ടു പ​റ​ഞ്ഞു.

ദാ​വൂ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ‘ഡി-​ക​മ്പ​നി’ ഇ​ന്ത്യ​യി​ലെ തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കി​യ​താ​യാ​ണ് എ​ൻ​ഐ​എ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ​ക്കു ഹ​വാ​ല വ​ഴി ദാ​വൂ​ദ് വ​ൻ തു​ക അ​യ​ച്ചെ​ന്ന് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ എ​ൻ​ഐ​എ ആ​രോ​പി​ക്കു​ന്നു. കു​റ്റ​പ​ത്ര​ത്തി​ൽ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെ​യും അ​ടു​ത്ത സ​ഹാ​യി ഛോട്ടാ ​ഷ​ക്കീ​ലി​നെ​യും പ്ര​തി​ക​ളാ​യി ചേ​ർ​ത്തി​ട്ടു​ണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow