26 ദിവസത്തിനുള്ളിൽ 55 പേരെ വധിച്ച് ഇറാൻ; തൂക്കിലേറ്റിയവരിൽ 18 കാരനും

2023 ആരംഭിച്ച് 26 ദിവസത്തിനുള്ളിൽ 55 പേരെയാണ് ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് നോർവേ ആസ്ഥാനമായുള്ള ഇറാനിയൻ മനുഷ്യാവകാശ സംഘടനയുടെ ഈ (ഐഎച്ച്ആർ) വെളിപ്പെടുത്തൽ. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരിൽ ഭയം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വധശിക്ഷ കൂടുതൽ നടപ്പാക്കുന്നതെന്ന് സംഘടന പറയുന്നു. ഇവരിൽ നാലുപേരെ ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലാണ് തൂക്കിലേറ്റിയത്. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 37 പേരെയും തൂക്കിലേറ്റി. വിവിധ കേസുകളിലായി 107 പേർ വധശിക്ഷ കാത്ത് കഴിയുന്നുണ്ടെന്ന് ഐഎച്ച്ആർ അറിയിച്ചു. വധശിക്ഷകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും സമൂഹത്തിൽ ഭയവും ഭീകരതയും വളർത്തുക എന്ന ഉദ്ദേശത്തോടു കൂടെയാണ് വധശിക്ഷ നടപ്പിലാക്കുന്നതെന്നും സംഘടന ആരോപിക്കുന്നു. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ഇറാൻ മൂന്ന് യുവാക്കളെ കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റർനാഷണൽ അറിയിച്ചു. 18 വയസ്സുള്ള ഒരു ആൺകുട്ടിയും ഇതിൽ ഉണ്ട്. ജയിലിൽ വച്ച് ഇവർ കടുത്ത പീഡനത്തിന് വിധേയരായിരുന്നെന്നും ആംനസ്റ്റി പറഞ്ഞു. പ്രക്ഷോഭകരായ ജനങ്ങൾക്ക് നേരെയും സ്ത്രീകൾക്കുനേരെയും ഭരണകൂടം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾക്കും നീതിനിഷേധങ്ങൾക്കുമെതിരേ അന്താരാഷ്ട്രതലത്തിൽ ഇറാൻ കടുത്ത ഒറ്റപ്പെടലിലാണ്.

Jan 31, 2023 - 07:55
 0

What's Your Reaction?

like

dislike

love

funny

angry

sad

wow