പ്രതിപക്ഷ പ്രതിഷേധം; ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ സുരക്ഷ വർദ്ധിപ്പിച്ചു

തിരുവനന്തപുരം : ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ സുരക്ഷ വർദ്ധിപ്പിച്ചു. സംസ്ഥാന ബജറ്റിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷയൊരുക്കുന്നത്. കനത്ത സുരക്ഷയോടെയാണ് മന്ത്രി നിയമസഭയിലെത്തിയത്. ഇന്നലെ പല ജില്ലകളിലും നടന്ന പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ധനമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചത്. ഇന്ധന സെസ് കൂട്ടിയത് കുറയ്ക്കാനല്ലെന്ന് ധനമന്ത്രി പറഞ്ഞു. കുറയ്ക്കാനായിരുന്നെങ്കിൽ 5 രൂപ കൂട്ടിയിട്ട് 3 രൂപ കുറയ്ക്കാമായിരുന്നു. നിരക്ക് കൂട്ടിയത് ജനങ്ങൾക്ക് വേണ്ടിയാണ്. പ്രതിപക്ഷ സമരം കൊണ്ടല്ല അത് കുറയാത്തത്. പ്രതിപക്ഷം കാര്യങ്ങൾ മനസിലാക്കി സഹകരിക്കണം. ബജറ്റ് തീരുമാനത്തിനെതിരെ ഇത്തരമൊരു പ്രതിഷേധം അസാധാരണമാണെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം ഇന്ധന സെസിനെതിരെ യു.ഡി.എഫ് എം.എൽ.എമാർ ഇന്ന് നിയമസഭയിലേക്ക് മാർച്ച് നടത്തി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തരവേള ഉൾപ്പെടെ നിർത്തിവച്ചു.

Feb 9, 2023 - 12:02
 0

What's Your Reaction?

like

dislike

love

funny

angry

sad

wow