സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാൻ അനുമതി; ലിറ്ററിന് ഒരു പൈസ നിരക്കിൽ വർദ്ധിക്കും 

സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിക്കാനുള്ള ശുപാർശ ഇന്ന് ചേർന്ന എൽ.ഡി.എഫ് യോഗം അംഗീകരിച്ചു. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും വർദ്ധന. വെള്ളക്കരം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു. ജനരോഷം ഉയരാൻ സാധ്യതയുള്ള വിഷയമായതിനാലാണ് തീരുമാനം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ജലവിഭവ വകുപ്പിന്‍റെ ശുപാർശ ഇന്ന് ചേർന്ന എൽ.ഡി.എഫ് യോഗം പരിശോധിച്ച് നിരക്ക് വർദ്ധനവിന് അംഗീകാരം നൽകിയതായി ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.

Jan 13, 2023 - 22:50
 0

What's Your Reaction?

like

dislike

love

funny

angry

sad

wow