ജഹാംഗീർപുരിയിലെ കൊലപാതകം; ദൃശ്യം അയച്ചുകൊടുത്തത് ഐഎസ് നേതാവിനാണെന്ന നിഗമനത്തിൽ പോലീസ്
ജഹാംഗീർപുരിയിലെ ഫ്ലാറ്റിൽ നിന്ന് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പിടികൂടിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തി ദൃശ്യം ചിത്രീകരിച്ച് അയച്ചുകൊടുത്തത് ഐഎസ് നേതാവിനാണെന്ന സംശയത്തിൽ പോലീസ്. ഇസ്ലാമിക് സ്റ്റേറ്റിനോട് അനുഭാവം പ്രകടിപ്പിക്കാനായാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് സൂചന. ജഗ്ജിത് സിംഗ്, നൗഷാദ് എന്നിവരെ ചൊവ്വാഴ്ച ഭൽസ്വ ഡയറിയിൽ നിന്ന് ഡൽഹി പോലീസിന്‍റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു. ഗ്രനേഡുകൾ, തോക്കുകൾ, തിരകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഫ്ലാറ്റിൽ രക്തക്കറ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഇന്നലെ രാത്രി സമീപത്തെ അഴുക്കുചാലിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. കൈയിലെ ടാറ്റൂ കേന്ദ്രീകരിച്ച് ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

What's Your Reaction?