ഗവർണറുടെ 'അറ്റ് ഹോമിൽ' ധനമന്ത്രി പങ്കെടുത്തില്ല; സ്പീക്കറും മുഖ്യമന്ത്രിയും പങ്കെടുത്തു

ധനമന്ത്രി കെ.എൻ ബാലഗോപാൽ റിപ്പബ്ലിക് ദിനത്തിലെ അറ്റ് ഹോമിൽ പങ്കെടുത്തില്ല. നേരത്തെ മന്ത്രിയോടുള്ള പിന്തുണ ഗവർണർ പിൻവലിച്ചിരുന്നു. എന്നാൽ ബഡ്ജറ്റ് തയ്യാറെടുപ്പുകളുടെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. രാജ്ഭവനിൽ നടന്ന അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു. സ്പീക്കർ എ എൻ ഷംസീർ, ഭക്ഷ്യമന്ത്രി ജി ആർ അനിൽ എന്നിവരും സന്നിഹിതരായിരുന്നു. വിവിധ ജില്ലകളിലായതിനാൽ മറ്റ് മന്ത്രിമാരാരും റിപ്പബ്ലിക് ദിനാഘോഷത്തിലെ അറ്റ് ഹോമിൽ പങ്കെടുത്തില്ല. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അസാധാരണമായ നീക്കവുമായി ഗവർണർ രംഗത്തെത്തിയത്. ധനമന്ത്രിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.  നിയമനാധികാരി എന്ന നിലയിലുള്ള പ്രീതി നഷ്ടപ്പെട്ടതിനാൽ മന്ത്രിയെ പിൻവലിക്കണമെന്നായിരുന്നു ആവശ്യം. അന്വേഷണത്തിൽ ഗവർണറുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും തുടർനടപടി ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. കേരള സർവകലാശാലയിൽ നടന്ന പരിപാടിയിൽ നടത്തിയ പ്രസംഗമാണ് ഗവർണറെ പ്രകോപിപ്പിച്ചത്.  മന്ത്രി കെ എൻ ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തി. മനഃപൂർവ്വം സത്യപ്രതിജ്ഞ ലംഘിക്കുകയും രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും തകർക്കുകയും ചെയ്യുന്ന ഒരു മന്ത്രി നല്ലതല്ല.  കെ.എൻ ബാലഗോപാലിനോടുള്ള പ്രീതി നഷ്ട്ടപ്പെട്ടു. നിങ്ങൾ ഈ വിഷയം അർഹിക്കുന്ന ഗൗരവത്തോടെ എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഭരണഘടനയ്ക്ക് അനുസൃതമായ നടപടിയും പ്രതീക്ഷിക്കുന്നു, ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച അസാധാരണ കത്തിന്‍റെ ആകെത്തുകയാണിത്.  

Jan 27, 2023 - 07:56
 0

What's Your Reaction?

like

dislike

love

funny

angry

sad

wow