ഇന്ത്യൻ സൂപ്പർ ലീഗ്; ചെന്നൈയിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്
കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനു തകർപ്പൻ ജയം. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. കാണികൾക്ക് മുന്നിൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനു ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ലീഡ് നേടി. നാസൽ എൽ ഖയാതിയാണ് ചെന്നൈയിന് വേണ്ടി ലീഡ് ഗോൾ നേടിയത്. ആദ്യ ഗോളിന്‍റെ ആഘാതത്തിൽ നിന്ന് കരകയറാൻ ബ്ലാസ്റ്റേഴ്സ് കുറച്ച് സമയമെടുത്തുവെങ്കിലും പിന്നീട് തകർപ്പൻ കളി തുടർന്നു. കളിയുടെ 38-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ. പെനാൽറ്റി ബോക്സിനു തൊട്ടുമുന്നിൽ നിന്ന പന്ത് അഡ്രിയാൻ ലൂണയാണ് ചെന്നൈയിൻ നിരയിലേക്ക് തിരിച്ചുവിട്ടത്. കൊച്ചിയെ പിടിച്ചുകുലുക്കിയ ഈ ഗോളിന്‍റെ ആവേശത്തിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും ചെന്നൈയിനെതിരെ ഗോൾ നേടി വിജയമുറപ്പിക്കുകയായിരുന്നു.
![ഇന്ത്യൻ സൂപ്പർ ലീഗ്; ചെന്നൈയിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്](https://newsbharat.in/uploads/images/202302/image_870x_63e33edce04e2.jpg)
കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനു തകർപ്പൻ ജയം. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. കാണികൾക്ക് മുന്നിൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനു ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ലീഡ് നേടി. നാസൽ എൽ ഖയാതിയാണ് ചെന്നൈയിന് വേണ്ടി ലീഡ് ഗോൾ നേടിയത്. ആദ്യ ഗോളിന്‍റെ ആഘാതത്തിൽ നിന്ന് കരകയറാൻ ബ്ലാസ്റ്റേഴ്സ് കുറച്ച് സമയമെടുത്തുവെങ്കിലും പിന്നീട് തകർപ്പൻ കളി തുടർന്നു. കളിയുടെ 38-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ. പെനാൽറ്റി ബോക്സിനു തൊട്ടുമുന്നിൽ നിന്ന പന്ത് അഡ്രിയാൻ ലൂണയാണ് ചെന്നൈയിൻ നിരയിലേക്ക് തിരിച്ചുവിട്ടത്. കൊച്ചിയെ പിടിച്ചുകുലുക്കിയ ഈ ഗോളിന്‍റെ ആവേശത്തിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും ചെന്നൈയിനെതിരെ ഗോൾ നേടി വിജയമുറപ്പിക്കുകയായിരുന്നു.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)