പരമോന്നത ഭരണഘടനാ പദവി വഹിക്കുന്നവർ തന്നെ ഭരണഘടനയെ അട്ടിമറിക്കുന്നു: മുഖ്യമന്ത്രി

കേന്ദ്ര അധികാരത്തിന്‍റെ മറവിൽ സംഘപരിവാർ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഇന്ത്യയിൽ അധികാരം കാണിക്കുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ ഭാഗമാകാൻ വിസമ്മതിച്ചവരുടെ പിന്മുറക്കാരാണ്. ഭരണഘടനയ്ക്കെതിരായ നിയമങ്ങൾ അവർ നടപ്പിലാക്കുന്നു. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കൾ ആയി ചിത്രീകരിക്കുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ കലാപത്തിന് ബിജെപി നേതാക്കൾ നേരിട്ട് ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ, മതേതര സംഗമം ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ജാതി വിവേചനത്തിന്‍റെയും മതവിദ്വേഷത്തിന്‍റെയും ചങ്ങലകൾ തകർക്കാൻ ഭരണഘടനയ്ക്കു കഴിവുണ്ട്. രാജ്യത്തെ പാഠപുസ്തകങ്ങളിൽ ഗാന്ധിവധത്തെ ഗാന്ധിയുടെ മരണമെന്ന് തിരുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നു. അംബേദ്കർ ഭരണഘടനയുടെ ശിൽപിയല്ലെന്ന് വാദിക്കാൻ തുടങ്ങിയിരിക്കുന്നു. ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത് അധികാരത്തിലെത്തുന്നവർ അതിൻ്റെ മൂല്യങ്ങൾക്ക് എതിരെ അഭിപ്രായ പ്രകടനം നടത്തുന്നു. അതിലുള്ള അപകടം വളരെ വലുതാണ്. ലെജിസ്ലേചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവ പരസ്പരം മറികടക്കാതിരിക്കാൻ ഇവിടെ ഒരു ചെക്ക് ആൻഡ് ബാലൻസ് സംവിധാനമുണ്ട്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകുമെന്ന് ആർഎസ്എസ് പ്രഖ്യാപിച്ചു. ഇത് ഭരണഘടനയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. പരമോന്നത ഭരണഘടനാ പദവി വഹിക്കുന്നവരാണ് ഭരണഘടനയെ അട്ടിമറിക്കുന്ന പ്രസ്താവനകൾ നടത്തുന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടന തകർക്കപ്പെട്ടാൽ എന്ത് സംഭവിക്കും എന്നതിന്‍റെ ഉദാഹരണമാണ് ജർമ്മനി. ഹിറ്റ്ലറുടെ കാലത്ത് ഭരണഘടനാ നിയമങ്ങൾ ലംഘിച്ച് നിയമം പാസാക്കാൻ ഹിറ്റ്ലറിന് അധികാരമുണ്ടായിരുന്നു. വസ്ത്രം, ഭാഷ, ഭക്ഷണം, എന്നിവയുടെ പേരിൽ മനുഷ്യർ ആക്രമിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങൾ വിധേയ പെട്ട് ജീവിക്കേണ്ടവർ ആണെന്ന പ്രസ്താവന ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Jan 27, 2023 - 07:57
 0

What's Your Reaction?

like

dislike

love

funny

angry

sad

wow