വടക്കാഞ്ചേരിയിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം
തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം. ഒരാൾക്ക് ഗുരുതമായി പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല. കിലോമീറ്ററുകൾ അകലെ വരെ സ്ഫോടനത്തിന്റെ പ്രകന്പനം ഉണ്ടായി. ഓട്ടുപാറ, അത്താണി മേഖലയിലും കുലുക്കം അനുഭവപ്പെട്ടു.
 
                                തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം. ഒരാൾക്ക് ഗുരുതമായി പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല.
കിലോമീറ്ററുകൾ അകലെ വരെ സ്ഫോടനത്തിന്റെ പ്രകന്പനം ഉണ്ടായി. ഓട്ടുപാറ, അത്താണി മേഖലയിലും കുലുക്കം അനുഭവപ്പെട്ടു.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            