ഗൾഫ് കപ്പ് ഫൈനൽ വേദിക്ക് മുമ്പിൽ തിക്കും തിരക്കും; രണ്ട് പേർ മരിച്ചു
ബാഗ്ദാദ്: 1979-ന് ശേഷം ആദ്യമായി ഇറാഖ് വേദിയാകുന്ന ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം കാണാൻ മൈതാനത്ത് എത്തിയ രണ്ട് ആരാധകർ തിക്കിലും തിരക്കിലും അകപ്പെട്ട് മരിച്ചു. കനത്ത തിരക്കിൽപ്പെട്ട് ഞെരുങ്ങിയ 80 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും ആരോഗ്യനില ഗുരുതരമാണ്. ദക്ഷിണ ഇറാഖിലെ ബസ്റ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപത്ത് വച്ച് ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. രാത്രി 9:30-ന്(ഇന്ത്യൻ സമയം) ആരംഭിക്കുന്ന ഇറാഖ് – ഒമാൻ മത്സരം കാണാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. അന്താരാഷ്ട്ര വിലക്കുകൾ മൂലം […]
ബാഗ്ദാദ്: 1979-ന് ശേഷം ആദ്യമായി ഇറാഖ് വേദിയാകുന്ന ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം കാണാൻ മൈതാനത്ത് എത്തിയ രണ്ട് ആരാധകർ തിക്കിലും തിരക്കിലും അകപ്പെട്ട് മരിച്ചു. കനത്ത തിരക്കിൽപ്പെട്ട് ഞെരുങ്ങിയ 80 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും ആരോഗ്യനില ഗുരുതരമാണ്.
ദക്ഷിണ ഇറാഖിലെ ബസ്റ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപത്ത് വച്ച് ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. രാത്രി 9:30-ന്(ഇന്ത്യൻ സമയം) ആരംഭിക്കുന്ന ഇറാഖ് – ഒമാൻ മത്സരം കാണാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
അന്താരാഷ്ട്ര വിലക്കുകൾ മൂലം കായികമത്സരങ്ങൾ അകന്ന് നിൽക്കുന്ന ഇറാഖ് ഭൂമികയിൽ വർഷങ്ങൾക്ക് ശേഷം വിരുന്നെത്തിയ പ്രധാന മത്സരമാണ് ഗൾഫ് കപ്പ് ഫൈനൽ. ഒമാനെതിരായ ഹോം ടീമിന്റെ പോരാട്ടം കാണാൻ വിദേശത്ത് നിന്നടക്കം നിരവധി പേർ എത്തിയിരുന്നു.
ടിക്കറ്റ് ലഭിക്കാത്തവർ മൈതാനത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ നിരവധി പേർ നിലത്തുവീണു. മൈതാനത്തിന്റെ ചുറ്റുമതിൽ ചാടിക്കടക്കാൻ ശ്രമിച്ചവരെ സുരക്ഷാജീവനക്കാർ തുരത്തിയോടിച്ചതും അപകടത്തിന് കാരണമായി.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മത്സരം കൃത്യസമയത്ത് തന്നെ നടക്കുമെന്നും അധികൃതർ അറിയിച്ചു. മൈതാനത്തിന്റെ എല്ലാ കവാടങ്ങളും അടച്ചതായും ടിക്കറ്റ് എടുത്തവർക്കെല്ലാം ഇരിപ്പിടങ്ങളിൽ എത്താനായെന്നും അധികൃതർ കൂട്ടിച്ചേർത്തു.
What's Your Reaction?