ഫെബ്രുവരി 15 മുതൽ ഇന്ധനവില മാറുമെന്ന് പാക് സർക്കാർ; പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂ
സാമ്പത്തിക, ഭക്ഷ്യ പ്രതിസന്ധിയുടെ നടുക്കടലിൽ ഉൾപ്പെട്ട പാകിസ്ഥാനിൽ കുത്തനെ ഉയർന്ന് ഇന്ധന വില. ഫെബ്രുവരി ഒന്ന് മുതൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 80 രൂപ വരെ വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ മുൻകൂട്ടി ഇന്ധനം വാങ്ങാനായെത്തുന്ന ആളുകളുടെ നീണ്ട നിരയാണ് പാക്കിസ്ഥാൻ പെട്രോൾ പമ്പുകളിൽ കാണുന്നത്. ഗുജ്രൻവാലയിലെ പെട്രോൾ പമ്പിൽ മാത്രമേ നിലവിൽ ഇന്ധനമുള്ളൂ എന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത്തരം വാർത്തകൾ പാക് സർക്കാർ നിഷേധിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്ക് ഇന്ധന വിലയിൽ മാറ്റമില്ലെന്ന് പാകിസ്ഥാൻ ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി (പിഎഎ) വിശദമാക്കി. അതേസമയം, പാക്കിസ്ഥാൻ രൂപയുടെ മൂല്യം ഇടിഞ്ഞതും അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടായ മാറ്റവും കണക്കിലെടുത്ത് ഫെബ്രുവരി 15 മുതൽ ഇന്ധന വിലയിൽ മാറ്റമുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍റെ റിപ്പോർട്ട് അനുസരിച്ച്, 2022 ൽ വിലക്കയറ്റം 25% വരെ വർദ്ധിച്ചു. തൽഫലമായി, ഇന്ധനം, അരി, മറ്റ് ഭക്ഷ്യധാന്യങ്ങൾ, പഞ്ചസാര എന്നിവയുടെ വിലയും കുത്തനെ ഉയർന്നു. ചില പച്ചക്കറികളുടെ വില 500% വരെ ഉയർന്നു. കഴിഞ്ഞ വർഷം ജനുവരി 6 ന് ഉള്ളിയുടെ വില കിലോയ്ക്ക് 36.7 രൂപയായിരുന്നു, എന്നാൽ ഈ വർഷം ജനുവരി 5 ന് ഇത് കിലോയ്ക്ക് 220.4 രൂപയായി ഉയർന്നു. ഇന്ധനവില 61 ശതമാനമാണ് വർധിച്ചത്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ ഒരു കിലോ ധാന്യപ്പൊടിയുടെ വില 3,000 രൂപ വരെയാണ്. ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആളുകൾ പരസ്പരം ഏറ്റുമുട്ടുന്നതിന്‍റെയും ഫുഡ് ട്രക്കുകൾക്ക് പിന്നാലെ ഓടുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

What's Your Reaction?