സൈബി ജോസ് കിടങ്ങൂർ കൈക്കൂലിക്കേസ്; നിയമോപദേശം തേടി ഡിജിപി
അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഡി.ജി.പി നിയമോപദേശം തേടി. കൊച്ചി കമ്മീഷണറുടെ റിപ്പോർട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി. തുടർനടപടികളിലെ നിയമോപദേശം തേടിയാണ് ഡി.ജി.പിയുടെ നടപടി. സൈബി ഹാജരായ രണ്ട് കേസുകളിലെ ഉത്തരവുകൾ ഹൈക്കോടതി തിരിച്ചു വിളിച്ചിരുന്നു. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരെ ജാതിപ്പേര് വിളിച്ച് അപമാനിച്ച കേസിൽ പരാതിക്കാരുടെ വാദം കേട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ നടപടി. പതിനൊന്ന് പ്രതികൾ വിവിധ കേസുകളിലായി ജാമ്യം നേടിയിരുന്നു.

What's Your Reaction?