കർദ്ദിനാൾ ആലഞ്ചേരിക്ക് സുപ്രീം കോടതിയുടെ വിമർശനം
ന്യൂ ഡൽഹി: സിറോ മലബാർ സഭയുടെ ഭൂമിയിടപാട് ഹർജി പരിഗണിക്കുന്നതിനിടെ കർദ്ദിനാൾ ആലഞ്ചേരിക്ക് സുപ്രീം കോടതിയുടെ വിമർശനം. കർദ്ദിനാളും നിയമം പാലിക്കാൻ ബാധ്യസ്ഥനാണെന്നാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ വിമർശനം. വിചാരണക്കോടതിയിൽ ഹാജരാകാത്തതാണ് വിമർശനത്തിന് കാരണം. എന്നാൽ ഹാജരാകാൻ നിർദേശിച്ച ദിവസം ഒഴിവാക്കാൻ കഴിയാത്ത മറ്റൊരു കാര്യം ഉണ്ടായിരുന്നതിനാലാണ് ഹാജരാകാൻ കഴിയാതിരുന്നതെന്ന് ആലഞ്ചേരിയുടെ അഭിഭാഷകൻ അറിയിച്ചു. ബത്തേരി, താമരശേരി രൂപതകള്‍ നൽകിയ പരാമർശം മുഖവിലക്കെടുത്ത് കേസ് വിധി പറയുന്നത് മാറ്റി വച്ചിരിക്കുകയാണ്. നേരത്തെ കേസ് പരിഗണിച്ച ഹൈക്കോടതി നടപടികള്‍ക്കെതിരെയും […]
ന്യൂ ഡൽഹി: സിറോ മലബാർ സഭയുടെ ഭൂമിയിടപാട് ഹർജി പരിഗണിക്കുന്നതിനിടെ കർദ്ദിനാൾ ആലഞ്ചേരിക്ക് സുപ്രീം കോടതിയുടെ വിമർശനം. കർദ്ദിനാളും നിയമം പാലിക്കാൻ ബാധ്യസ്ഥനാണെന്നാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ വിമർശനം. വിചാരണക്കോടതിയിൽ ഹാജരാകാത്തതാണ് വിമർശനത്തിന് കാരണം.
എന്നാൽ ഹാജരാകാൻ നിർദേശിച്ച ദിവസം ഒഴിവാക്കാൻ കഴിയാത്ത മറ്റൊരു കാര്യം ഉണ്ടായിരുന്നതിനാലാണ് ഹാജരാകാൻ കഴിയാതിരുന്നതെന്ന് ആലഞ്ചേരിയുടെ അഭിഭാഷകൻ അറിയിച്ചു. ബത്തേരി, താമരശേരി രൂപതകള്‍ നൽകിയ പരാമർശം മുഖവിലക്കെടുത്ത് കേസ് വിധി പറയുന്നത് മാറ്റി വച്ചിരിക്കുകയാണ്. നേരത്തെ കേസ് പരിഗണിച്ച ഹൈക്കോടതി നടപടികള്‍ക്കെതിരെയും സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു.
What's Your Reaction?