കേരളം സുരക്ഷിത ഭക്ഷണ ഇടം; സംസ്ഥാന വ്യാപക പരിശോധനയിൽ 4 സ്ഥാപനങ്ങള്‍ പൂട്ടിച്ചു

തിരുവനന്തപുരം : 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ പരിശോധന. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന രണ്ട് സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന രണ്ട് സ്ഥാപനങ്ങളും ഉൾപ്പെടെ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. കൊല്ലം ജില്ലയിലെ രണ്ട് സ്ഥാപനങ്ങളും മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഓരോ സ്ഥാപനങ്ങളുമാണ് പൂട്ടിയത്. അപാകതകൾ കണ്ടെത്തിയ 56 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 39 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഹെൽത്ത് കാർഡിന് ഫെബ്രുവരി 15 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ സ്പെഷ്യൽ സ്ക്വാഡുകൾ പരിശോധന നടത്തുന്നുണ്ട്. പരിശോധന ഊർജിതമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Feb 2, 2023 - 07:46
 0

What's Your Reaction?

like

dislike

love

funny

angry

sad

wow