ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; പ്രത്യേക സംഘം അന്വേഷിക്കും
തിരുവനന്തപുരം : ഹൈക്കോടതി ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ പണം വാങ്ങിയെന്ന പരാതി ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഡിജിപി അനിൽ കാന്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി ഡോ.ദർവേഷ് സാഹിബ് നേരിട്ട് മേൽനോട്ടം വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ് പി കെ.എസ്. സുദർശൻ ആണ്. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ എ.ശാന്തകുമാർ, സിബി ടോം, ഗ്രേഡ് എസ്.ഐമാരായ കലേഷ് കുമാർ, ജോഷി സി.എബ്രഹാം, ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റിലെ ഗ്രേഡ് എസ് ഐമാരായ എസ്.അമൃതരാജ്, ജയ്മോൻ പീറ്റർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. എറണാകുളം സെൻട്രൽ പൊലീസ് അഴിമതി നിരോധന നിയമപ്രകാരവും വഞ്ചനാ നിയമപ്രകാരവും ആണ് പരാതിയിൽ കേസെടുത്തത്. ഉദ്യോഗസ്ഥർ ഉടൻ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും. എന്നാൽ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന 4 അഭിഭാഷകരാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും തന്‍റെ കൈകൾ ശുദ്ധമാണെന്നും അഭിഭാഷകൻ സൈബി ജോസ് പറഞ്ഞു.

What's Your Reaction?