ഇടമലക്കുടി ശൈശവിവാഹം; പ്രതിയെ കണ്ടെത്തനാവാതെ പോലീസ്

മൂന്നാർ : ഇടമലക്കുടിയിൽ 47കാരൻ 16 വയസുകാരിയെ വിവാഹം കഴിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാൻ കഴിയാതെ മൂന്നാർ പോലീസ്. പ്രതി ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കുന്നു. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. എസ്.ഐ ഷാഹുൽ ഹമീദിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം പ്രതിയെ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസ് രാത്രി പെൺകുട്ടിയുമായി മൂന്നാറിലെത്തുകയും വിവാഹം സംബന്ധിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. അടിമാലി ഷെൽട്ടർ ഹോമിൽ എത്തിച്ച പെൺകുട്ടിയെ പിഡബ്ല്യുസിക്ക് കൈമാറും. വിവാഹത്തിന്‍റെ വിശദാംശങ്ങൾ തേടിയെത്തിയ പോലീസിന് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല. കേസുമായി പ്രദേശവാസികൾ സഹകരിക്കാത്തത് കേസിൻ്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നു. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വിവാഹം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ഇതിൽ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഗോത്രസംസ്കാരമനുസരിച്ച്, പുടവ കൈമാറുന്നതോടെ സാധാരണയായി പ്രധാന വിവാഹ ചടങ്ങുകൾ കഴിയും. സർക്കാർ രജിസ്റ്ററുകളിൽ പലപ്പോഴും അത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാത്ത സാഹചര്യങ്ങളുണ്ട്. ഇടമലക്കുടിയിൽ നടന്ന വിവാഹവും ആദിവാസി ആചാരപ്രകാരമുള്ള പുടവ കൈമാറ്റമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിനാൽ നിയമനടപടി സ്വീകരിക്കുന്നതിനു നിരവധി തടസ്സങ്ങളുണ്ട്.  പോലീസ് നിരീക്ഷണവും വനംവകുപ്പിന്‍റെ നിരന്തര സാന്നിധ്യവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടവുമുള്ള പ്രദേശമാണിത്. വിവാഹത്തിൽ സർക്കാർ വകുപ്പുകൾ വരുത്തിയ വീഴ്ചകളുടെ പേരിൽ ഏറെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. 

Feb 2, 2023 - 07:46
 0

What's Your Reaction?

like

dislike

love

funny

angry

sad

wow