വന്യജീവി സങ്കേതങ്ങളിൽനിന്നു ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനം
തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളിൽനിന്നു ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അജണ്ട യോഗം പരിഗണിച്ചു. തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷി സങ്കേതത്തില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ പമ്പാവാലി, ഏഞ്ചല്‍വാലി പ്രദേശങ്ങളെ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍ […]
തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളിൽനിന്നു ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.
തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അജണ്ട യോഗം പരിഗണിച്ചു. തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷി സങ്കേതത്തില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ പമ്പാവാലി, ഏഞ്ചല്‍വാലി പ്രദേശങ്ങളെ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
What's Your Reaction?