വികസന ലക്ഷ്യങ്ങൾ മറക്കാതെയുള്ള ബജറ്റ് അവതരണം; പ്രശംസിച്ച്‌ പ്രധാന മന്ത്രി

ന്യൂഡൽഹി : വികസിത ഇന്ത്യയ്ക്ക് ശക്തമായ അടിത്തറയിടുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലകളെയും ഒരുപോലെ പരിഗണിച്ചു. ഗ്രാമീണ, നഗര മേഖലകളിലെ സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള പദ്ധതികൾ ബജറ്റിലുണ്ട്. വികസനത്തിന്‍റെ പാതയ്ക്ക് പുതിയ ഊർജ്ജം പകരുന്നതാണ് ബജറ്റെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വികസന ലക്ഷ്യങ്ങൾ മറക്കാതെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. പണം ഒഴുക്കി വിപണി സജീവമായി നിലനിർത്താൻ മൂലധന തന്ത്രം പ്രയോഗിച്ചു. കാർഷിക മേഖലയിലേക്ക് പണം കൊണ്ടുവന്നാൽ മാത്രമേ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ ചലനാത്മകമാക്കാൻ കഴിയൂ എന്ന് സർക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Feb 2, 2023 - 07:46
 0

What's Your Reaction?

like

dislike

love

funny

angry

sad

wow