ഓഡോ മീറ്ററില്‍ തിരിമറി; വാഹന ഡീലർക്ക് 1,03,000 രൂപ പിഴയിട്ട് എംവിഡി
കോട്ടക്കൽ : പല ഡീലർഷിപ്പുകളിലും ഉപയോക്താവിനു കൈമാറേണ്ട വാഹനം മീറ്റർ വിച്ഛേദിച്ച് ടെസ്റ്റ് ഡ്രൈവിനും മറ്റ് ഡിസ്പ്ലേകൾക്കായും കൊണ്ടുപോകാറുണ്ട്. അടുത്തിടെ കോട്ടയം ജില്ലയിലും പെരിന്തൽമണ്ണയിലും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനു കേസുകൾ രജിസ്റ്റർ ചെയ്യുകയും കനത്ത പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കോട്ടയ്ക്കൽ ഷോറൂമിൽ നിന്ന് കോഴിക്കോട് ഷോറൂമിലേക്ക് പോകുകയായിരുന്ന വാഹനം പിടികൂടി. വാഹനത്തിന്‍റെ ഓഡോമീറ്ററിൽ തിരിമറി നടന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാഹന ഡീലർക്ക് 103000 രൂപ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. ഡീലർമാർ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളിലെ ഓഡോമീറ്റർ കണക്ഷനുകളിൽ തിരിമറി നടത്തുന്നുവെന്ന പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇക്കാര്യത്തിൽ കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. ദേശീയപാതയിലെ കക്കാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അവസാനമായി തട്ടിപ്പ് പിടികൂടിയത്. മോട്ടോർ വാഹന വകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
 
What's Your Reaction?