ഇന്ധന സെസ്; തീരുമാനം ഇന്നറിയാം, കുറച്ചാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിനെന്ന് വിലയിരുത്തൽ
തിരുവനന്തപുരം : ഇന്ധന സെസ് കുറയ്ക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം. രണ്ട് രൂപയുള്ള സെസ് 1 രൂപയാക്കി കുറക്കണം എന്നതായിരുന്നു എൽഡിഎഫിലെ ആദ്യ ചർച്ചകൾ. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. പ്രതിപക്ഷ എം.എൽ.എമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹം നടത്തുന്നതിനാൽ, വെട്ടിക്കുറച്ചതിന്‍റെ ക്രെഡിറ്റ് പ്രതിപക്ഷത്തിനും ലഭിക്കുമെന്ന തരത്തിലാണ് ഇടതുമുന്നണിയിലെ ചർച്ച. സെസ് കുറയ്ക്കുന്നതിനെ ധനവകുപ്പ് എതിർക്കുന്നുമുണ്ട്. ബജറ്റിൻമേലുള്ള പൊതുചർച്ചയുടെ മറുപടിയായാണ് ധനമന്ത്രി നിലപാട് അറിയിക്കുക. സെസ് കുറച്ചില്ലെങ്കിൽ പ്രതിപക്ഷം സമരം ശക്തമാക്കും.അതേസമയം ,സെസ് മാറ്റാതെ ഭൂമിയുടെ ന്യായ വില വർദ്ധന 20 ശതമാനത്തിൽ നിന്ന് പത്താക്കി കുറക്കുന്നതും ചർച്ചയിൽ ഉണ്ട്.
![ഇന്ധന സെസ്; തീരുമാനം ഇന്നറിയാം, കുറച്ചാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിനെന്ന് വിലയിരുത്തൽ](https://newsbharat.in/uploads/images/202302/image_870x_63e33eda5fd7d.jpg)
തിരുവനന്തപുരം : ഇന്ധന സെസ് കുറയ്ക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം. രണ്ട് രൂപയുള്ള സെസ് 1 രൂപയാക്കി കുറക്കണം എന്നതായിരുന്നു എൽഡിഎഫിലെ ആദ്യ ചർച്ചകൾ. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. പ്രതിപക്ഷ എം.എൽ.എമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹം നടത്തുന്നതിനാൽ, വെട്ടിക്കുറച്ചതിന്‍റെ ക്രെഡിറ്റ് പ്രതിപക്ഷത്തിനും ലഭിക്കുമെന്ന തരത്തിലാണ് ഇടതുമുന്നണിയിലെ ചർച്ച. സെസ് കുറയ്ക്കുന്നതിനെ ധനവകുപ്പ് എതിർക്കുന്നുമുണ്ട്. ബജറ്റിൻമേലുള്ള പൊതുചർച്ചയുടെ മറുപടിയായാണ് ധനമന്ത്രി നിലപാട് അറിയിക്കുക. സെസ് കുറച്ചില്ലെങ്കിൽ പ്രതിപക്ഷം സമരം ശക്തമാക്കും.അതേസമയം ,സെസ് മാറ്റാതെ ഭൂമിയുടെ ന്യായ വില വർദ്ധന 20 ശതമാനത്തിൽ നിന്ന് പത്താക്കി കുറക്കുന്നതും ചർച്ചയിൽ ഉണ്ട്.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)