പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തരവേള റദ്ദാക്കി സഭ പിരിഞ്ഞു

തിരുവനന്തപുരം : ഇന്ധന സെസ് വർദ്ധനയെ തുടർന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു. ചോദ്യോത്തരവേള റദ്ദാക്കുകയും മറ്റ് നടപടികൾ വേഗത്തിലാക്കിയുമാണ് സഭ പിരിഞ്ഞത്. സഭ ആരംഭിച്ചതു മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷം എത്തിയത്. സഭാനടപടികളുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കറെ അറിയിച്ചു. എന്നാൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ സ്പീക്കർ ചോദ്യോത്തരവേളയിൽ പ്രവേശിച്ചു.  ഇതോടെ സ്പീക്കറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം എത്തി. പ്രതിപക്ഷ പ്രതിഷേധം ദൗർഭാഗ്യകരമാണെന്നു പറഞ്ഞ സ്പീക്കർ പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തരവേള ഭാഗികമായി റദ്ദാക്കി നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയും സഭ പിരിച്ചുവിടുകയും ചെയ്തു. അടുത്ത സമ്മേളനം ഇനി 27 ന് ആയിരിക്കും.

Feb 9, 2023 - 12:02
 0

What's Your Reaction?

like

dislike

love

funny

angry

sad

wow