വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; മുന്‍കൂര്‍ ജാമ്യം തേടി ദമ്പതിമാര്‍
കൊച്ചി : വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ മുൻകൂർ ജാമ്യം തേടി ദമ്പതികൾ. തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ് കുമാർ, സുനിത എന്നിവരാണ് ഹർജി നൽകിയത്. കുട്ടിയെ നിയമവിരുദ്ധമായാണ് ദത്തെടുത്തതെന്ന് സിഡബ്ല്യുസി കണ്ടെത്തിയിരുന്നു. കഴിഞ്ഞ 20 വർഷമായി ഇവർക്ക് കുട്ടികളില്ല. ഇതിനു പിന്നാലെയാണ് കുട്ടിയെ ദത്തെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്ന് ദമ്പതികൾ പറഞ്ഞു. കുഞ്ഞിന്‍റെ ജനനത്തിനുശേഷം കുട്ടിയെ വളർത്താൻ കുട്ടിയുടെ സാഹചര്യം യഥാർത്ഥ മാതാപിതാക്കൾക്കില്ലായിരുന്നു. കുട്ടിയുടെ അമ്മ അവിവാഹിതയും പിതാവിനു മറ്റൊരു കുടുംബവുമുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് കുട്ടിയെ ദത്തെടുക്കാനുള്ള തീരുമാനത്തിലേക്കെത്തിയതെന്നും അവർ പറഞ്ഞു. കുട്ടിയെ സ്വന്തമാക്കാനുള്ള ആഗ്രഹത്തിന്‍റെ അടിസ്ഥാനത്തിലാണ് വ്യാജ ജനന സർട്ടിഫിക്കറ്റ് സൃഷ്ടിച്ചതെന്നും അവർ വ്യക്തമാക്കി. കേസുമായി സഹകരിക്കുമെന്നും കസ്റ്റഡിയുടെ ആവശ്യമില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിലവിൽ നാല് കേസുകളാണുള്ളത്. കുട്ടി ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിലാണ്.

What's Your Reaction?