എസ്എംഎ രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയയൊരുക്കാന്‍ സംസ്ഥാന സർക്കാർ

എസ്.എം.എ രോഗികൾക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. എസ്.എം.എ ബാധിച്ച കുട്ടികൾക്ക് സ്‌പൈന്‍ സ്കോളിയോസിസ് ശസ്ത്രക്രിയയ്ക്ക് സർക്കാർ മേഖലയിൽ ആദ്യമായി പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗത്തിൽ പ്രത്യേക സൗകര്യം ഒരുക്കും. പ്രത്യേക ഓപ്പറേഷൻ ടേബിൾ സജ്ജമാക്കും. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ സർക്കാർ പദ്ധതിയിലൂടെ മെഡിക്കൽ കോളേജിൽ സൗജന്യമായാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എസ്എംഎ ബാധിച്ച കുട്ടികൾക്ക് സ്‌പൈന്‍ സ്കോളിയോസിസ് ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. ശസ്ത്രക്രിയയിലൂടെ നട്ടെല്ലിന്‍റെ വളവ് നേരെയാക്കുന്ന പ്രക്രിയയാണ് ഇത്. 8 മുതൽ 12 മണിക്കൂർ വരെ എടുക്കുന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയാണിത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മുന്നൂറോളം സ്‌പൈന്‍ സ്‌കോളിയോസിസ് ശസ്ത്രക്രിയകൾ നടത്തിയ പരിചയമാണ് ഈ പുതിയ സംരംഭത്തിലേക്ക് നയിച്ചത്. സ്വകാര്യ ആശുപത്രിയിൽ മാത്രം നടത്തിയിരുന്ന എസ്.എം.എ ബാധിതരായ കുട്ടികൾക്കുള്ള ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജിലും നടപ്പാക്കുന്നത്. കൂടാതെ, അനസ്തേഷ്യ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എസ്.എം.എ രോഗികളുടെ ചികിത്സയ്ക്കായി എസ്.എം.എ ക്ലിനിക്ക് ആരംഭിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ സെന്‍റർ ഓഫ് എക്സലൻസ് പട്ടികയിൽ എസ്എടി ഹോസ്പിറ്റലിനെ ഉൾപ്പെടുത്തിയിരുന്നു. ഇതിനുപുറമെയാണ്, എസ്എംഎ ബാധിച്ച കുട്ടികൾക്ക് സ്‌പൈന്‍ സ്കോളിയോസിസ് ശസ്ത്രക്രിയയ്ക്ക് ഒരു പുതിയ സംവിധാനം വരുന്നത്.

Jan 20, 2023 - 07:06
 0

What's Your Reaction?

like

dislike

love

funny

angry

sad

wow