വ്യാജമോഷണക്കുറ്റം; ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃശിശു കേന്ദ്രത്തിനു മുന്നില്‍ നിന്ന്    കാണാതായ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മോഷണക്കുറ്റം  ആരോപിച്ച് സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് യുവാവിനെ കാണാതായത്. മേപ്പാടി പാറവയല്‍ സ്വദേശി വിശ്വനാഥനാണ്  മരിച്ചത്. മോഷണക്കുറ്റം ആരോപിച്ചുള്ള മര്‍ദ്ദനത്തെ തുടര്‍ന്ന്  അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു  കൊല്ലപ്പെട്ട അതേ ഫെബ്രുവരിയില്‍ തന്നെയാണ് വ്യാജ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് മറ്റൊരു ആദിവാസി യുവാവിന്റെ ജീവന്‍ കൂടി പൊലിയുന്നത്.   ഇന്നലെയാണ് യുവാവിനെ കാണാതായത്. ഭാര്യയെ പ്രസവത്തിനു കോഴിക്കോട് […]

Feb 12, 2023 - 07:37
 0
വ്യാജമോഷണക്കുറ്റം; ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃശിശു കേന്ദ്രത്തിനു മുന്നില്‍ നിന്ന്    കാണാതായ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മോഷണക്കുറ്റം  ആരോപിച്ച് സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് യുവാവിനെ കാണാതായത്. മേപ്പാടി പാറവയല്‍ സ്വദേശി വിശ്വനാഥനാണ്  മരിച്ചത്. മോഷണക്കുറ്റം ആരോപിച്ചുള്ള മര്‍ദ്ദനത്തെ തുടര്‍ന്ന്  അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു  കൊല്ലപ്പെട്ട അതേ ഫെബ്രുവരിയില്‍ തന്നെയാണ് വ്യാജ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് മറ്റൊരു ആദിവാസി യുവാവിന്റെ ജീവന്‍ കൂടി പൊലിയുന്നത്. 

 ഇന്നലെയാണ് യുവാവിനെ കാണാതായത്. ഭാര്യയെ പ്രസവത്തിനു കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലേക്ക് കൊണ്ട് വന്നതാണ് വിശ്വനാഥന്‍  . ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് ആളൊഴിഞ്ഞ പറമ്പിലെ വലിയ മരത്തിനു മുകളില്‍ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 

ഇല്ലാത്ത മോഷണക്കുറ്റമാണ് യുവാവിന്റെ തലയില്‍ സുരക്ഷാ ജീവനക്കാര്‍ കെട്ടിവെച്ചത് എന്ന് കുടുംബം ആരോപിച്ചു. ആരുടെയോ പണം പോയി എന്ന ആരോപണവുമായാണ് സുരക്ഷാ ജീവനക്കാര്‍ വിശ്വനാഥനെ ചോദ്യം ചെയ്തത്.  മനോവിഷമത്തെ തുടര്‍ന്ന് ഓടിപ്പോയ വിശ്വനാഥനെ പിന്നീട് കണ്ടില്ല. കുടുംബം മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow